App Logo

No.1 PSC Learning App

1M+ Downloads
ബിഹേവിയറിസം അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ പഠനരീതി ?

Aക്രമീകൃത പഠനം

Bഉദ്ഗ്രഥന രീതി

Cപ്രവർത്തനാധിഷ്ഠിത പഠനം

Dസഹവർത്തിത പഠനം

Answer:

A. ക്രമീകൃത പഠനം

Read Explanation:

വ്യവഹാരവാദം / ചേഷ്ടാവാദം (Behaviouristic Approach):

         ഏതൊരു ജീവിയുടെയും പെരുമാറ്റവും, മാനസിക പ്രവർത്തനങ്ങളും, ചില ചോദകങ്ങളോടുള്ള പ്രതികരണങ്ങളാണെന്ന് വാദിക്കുന്ന പഠന സമീപനമാണ്, വ്യവഹാരവാദം. ഒരു പ്രത്യേക ചോദകം പ്രത്യക്ഷപ്പെടുമ്പോൾ, ഒരേ പ്രതികരണം ഉണ്ടാകുന്നു.

         വ്യവഹാര വാദത്തെ, ‘ചോദക പ്രതികരണ ബന്ധ സിദ്ധാന്തം’ എന്നും, ‘Stimulus Responses Connections’ എന്നും, ‘SR ബന്ധം’ (S.R Association) എന്നും അറിയപ്പെടുന്നു.

 

  • വ്യവഹാരവാദത്തിന്റെ ഉപജ്ഞാതാവാണ്, ജെ.ബി. വാട്സൺ ആണ്. 
  • ചോദകവും, പ്രതികരണവും തമ്മിലുള്ള അനുബന്ധനം (Conditioning) ആണ് പഠനം എന്ന്, വാദിക്കുന്ന സിദ്ധാന്തമാണ് വ്യവഹാരവാദം. 
  • നിരീക്ഷിക്കാവുന്നതും അളക്കാവുന്നതുമായ പ്രതിഭാസങ്ങളാണ് പഠിക്കേണ്ടത് എന്ന് വ്യവഹാര വാദികൾ വാദിക്കുന്നു. 
  • ചോദക പ്രതികരണ യൂണിറ്റുകൾക്ക് റിഫ്ലക്സുകൾ (Reflexes) എന്ന പേരും നൽകി.
  • വ്യവഹാരവാദികൾ എന്നറിയപ്പെടുന്നത്, ഇ.എൽ.തോൺഡൈക്ക് (E.L.Thorndike), പാവലോവ് (Pavlov), ബി. എഫ്. സ്കിന്നർ (B.F Skinner) എന്നിവരാണ്. 

Related Questions:

ഭിന്ന നിലവാര (മൾട്ടിലെവൽ ) പഠന തന്ത്രത്തിൻ്റെ സവിശേഷത :
പഠിതാക്കളിൽ ഏറ്റവും കുറവ് കണ്ടുവരുന്ന നാച്ചുറൽ ഇൻസ്റ്റിങ്ട് അഥവാ ജന്മവാസന ഏതാണ്?
താഴെപ്പറയുന്നവയിൽ കേൾവിക്കുറവിന്റെ സൂചനകൾ ഏതൊക്കെ?

Gardner has listed intelligence of seven types .Which is not among them

  1. Inter personal Intelligence
  2. Intra personal intelligence
  3. Linguistic Intelligence
  4. Emotional Intelligence
    അബ്രഹാം മാസ്ലോവിൻറെ ആവശ്യങ്ങളുടെ ആരോഹണ ശ്രേണിയിൽ ഉൾപ്പെടാത്തത് ഏത് ?