Challenger App

No.1 PSC Learning App

1M+ Downloads
പലപ്രാവശ്യം ശ്രമിച്ചിട്ടും അധ്യാപക യോഗ്യതാ പരീക്ഷ പാസാകാൻ സാധിക്കാതെ വന്ന ഒരാൾ ഒടുവിൽ പറയുന്നത് അയാൾക്ക് അത് ആവശ്യമില്ലെന്നും അതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല എന്നാണ്. ഇവിടെ ആയാൾ സ്വീകരിച്ച യുക്തീകരണ ക്രിയാതന്ത്രം ഏത് പേരിൽ അറിയപ്പെടുന്നു?

Aമധുരമുന്തിരി

Bപുളിനാരങ്ങ

Cപുളിമുന്തിരി

Dമധുരനാരങ്ങ

Answer:

C. പുളിമുന്തിരി

Read Explanation:

യുക്തീകരണം (Rationalization) 

  • വ്യക്തി തന്റെ ബലഹീനതകൾ / പരാജയങ്ങൾ /  കഴിവുകേടുകൾ തുടങ്ങിയവയെ തെറ്റായ കാരണങ്ങൾ വഴി ന്യായീകരിക്കുന്ന തന്ത്രം. 
  • ഉദാ: കയ്യക്ഷരം മോശമായതിന് പേനയെ കുറ്റം പറയുക. 
  • ആഗ്രഹിച്ച മൊബൈൽ ഫോൺ വാങ്ങാൻ സാധിക്കാതെ മറ്റൊന്ന് വാങ്ങേണ്ടി വരുമ്പോൾ അതിന് പിക്ചർ ക്ലാരിറ്റി കുറവാണെന്നും, താൻ ഇപ്പോൾ വാങ്ങിയതാണ് കിട്ടാവുന്നതിൽ ഏറ്റവും മികച്ചത് എന്ന് സങ്കല്പ്പിക്കുക. 
  • നിരാശാബോധം കുറയ്ക്കുക എന്നതാണ് യുക്തീകരണത്തിന്റെ പ്രധാനലക്ഷ്യം.
  • പ്രധാനമായും യുക്തീകരണം 2 തരത്തിലുണ്ട്
    1. മധുരിക്കുന്ന നാരങ്ങ ശൈലി (Sweet Lemonism)
    2. പുളിമുന്തിരി ശൈലി (Sour Grapism)

മധുരിക്കുന്ന നാരങ്ങ ശൈലി:

  • വ്യക്തി തന്റെ നേട്ടത്തിലോ, ഇപ്പോഴുള്ള അവസ്ഥയിലോ തൃപ്തനാകാതെ വരുമ്പോൾ, സ്വീകരിക്കുന്ന തന്ത്രമാണിത്.
  • ഉയർന്ന ലക്ഷ്യം നേടാൻ കഴിയാതെ വരുമ്പോൾ മാത്രം നിലവിലുള്ള അവസ്ഥയിൽ സംതൃപ്തനാകുന്ന ക്രിയാത്രന്തം.

ഉദാഹരണം:

  • ഐ.എ.എസ് പരീക്ഷ പല പ്രാവശ്യം എഴുതി വിജയം കാണാതെ വന്ന ഒരു ക്ലാർക്ക്, സ്വയം പ്രതിരോധിച്ചു കൊണ്ട് പറയുകയാണ്, ക്ലാർക്കിന്റെ ജോലി തന്നെയാണ് നല്ലതെന്ന്.
  • ഡിസ്മിസ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ, തനിക്കിപ്പോൾ കുടുംബം നോക്കാൻ ഇഷ്ടം പോലെ സമയം കിട്ടുന്നു, എന്ന് പറയുന്നത്.

പുളിമുന്തിരി ശൈലി:

  • പല പ്രാവശ്യം ശ്രമിച്ചിട്ടും, ലക്ഷ്യം നേടാൻ കഴിയാതെ വരുമ്പോൾ, ഒടുവിൽ അത് തനിക്ക് ആവശ്യമില്ല എന്ന് പറയുന്ന രീതിയാണ് ഇത്.
  • നിരാശയോട് പൊരുത്തപ്പെടാൻ, വ്യക്തി ലക്ഷ്യത്തെ പൂർണമായി നിരാകരിക്കുന്ന ശൈലി.

ഉദാഹരണം:

  • പരീക്ഷയിൽ തോൽക്കുന്ന കുട്ടി, ചോദ്യ കർത്താവിനെയും, പരീക്ഷ സമ്പ്രദായത്തെയും, ഉത്തരക്കടലാസ് പരിശോധകനെയും പഴി പറയുന്നു.
  • പലപ്രാവശ്യം ശ്രമിച്ചിട്ടും അധ്യാപക യോഗ്യതാ പരീക്ഷ പാസാകാൻ സാധിക്കാതെ വന്ന ഒരാൾ ഒടുവിൽ പറയുന്നത് അയാൾക്ക് അത് ആവശ്യമില്ലെന്നും അതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല എന്നാണ്. 

Related Questions:

"Introspection" എന്നതിൽ രണ്ട് വാക്കുകൾ ഉൾച്ചേർന്നിട്ടുണ്ട്. അവ ഏവ ?
പഠിതാക്കളുടെ ശാരീരികവും മാനസികവും പഠനപരവുമായ ഘടകങ്ങളെ വിലയിരുത്തിക്കൊണ്ട് വിവരങ്ങൾ ശേഖരിക്കുന്ന റിക്കാർഡാണ്?
കെയ്സ് സ്റ്റഡി എന്നും കെയ്സ് ഹിസ്റ്ററി എന്നും അറിയപ്പെടുന്ന പഠനം ?
ഒരു പ്രശ്നത്തെ ധൈര്യപൂർവ്വം നേരിടുക എന്നത് എന്തിനുള്ള പ്രതിവിധിയാണ് ?
പഠന പ്രക്രിയയുടെ ഭാഗമായി സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് ഇടം നൽകുന്ന തന്ത്രം ഏത് ?