App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ എല്ലാ കുട്ടികൾക്കും (18 വയസ്സിന് താഴെയുള്ളവർ) അവരുടെ വരുമാന നില പരിഗണിക്കാതെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ഒരു പദ്ധതി.

Aസുകൃതം

Bആരോഗ്യകിരണം

Cസാന്ത്വനം

Dകാരുണ്യ

Answer:

B. ആരോഗ്യകിരണം

Read Explanation:

  • പതിനെട്ടുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണത്തിനുള്ള സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ആരോഗ്യ കിരണം.
  • രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം പദ്ധതി പ്രകാരം ചികിത്സ സഹായം ലഭിക്കുന്ന 30 രോഗങ്ങള്‍ക്ക് പുറമെയുള്ള എല്ലാ രോഗങ്ങള്‍ക്കും ആരോഗ്യകിരണം പദ്ധതിയിലൂടെ ചികിത്സ സഹായം ലഭിക്കും.
  • എ.പി.എല്‍/ ബി.പി.എല്‍ വ്യത്യാസമില്ലാതെയാണ് പരിഗണന.
  • സംസ്ഥാന സര്‍ക്കാറിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് പദ്ധതി നിര്‍വ്വഹണത്തിനുള്ള തുക വകയിരുത്തുന്നത്.
  • ഈ പദ്ധതിയിലൂടെ മരുന്നുകള്‍, പരിശോധനകള്‍, ചികിത്സകള്‍ എന്നിവ എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭിക്കും. ആശുപത്രിയില്‍ ലഭ്യമല്ലാത്തവ ആശുപത്രിയുമായി എംപാനല്‍ ചെയ്തിട്ടുള്ള തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും തികച്ചും സൗജന്യമായി ലഭിക്കും.

Related Questions:

ഓരോ വീട്ടിലും ഒരാളെയെങ്കിലും റവന്യൂ വകുപ്പിന്റെ സേവനങ്ങൾ ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ നേടുന്നതിന് പ്രാപ്തരാക്കുന്നതിനായി കേരള റവന്യു വകുപ്പ് ആരംഭിക്കുന്ന പദ്ധതി ?
12 വയസ്സിന് താഴെയുള്ള കുട്ടികളിലെ വളർച്ച വൈകല്യങ്ങൾ തുടക്കത്തിലേ കണ്ടെത്തി ആയുർവേദ ചികിത്സ വിധികളിലൂടെ പരിഹരിക്കുന്നത് ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരുവനന്തപുരം ആയുർവേദ കോളേജുമായി ചേർന്ന് ആരംഭിച്ച പദ്ധതി ഏതാണ് ?
ലിംഗപദവിയുമയി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് വൈദ്യസഹായവും സൗജന്യ കൗൺസലിങ്ങും നൽകുന്നതിനുള്ള കേരള സർക്കാർ പദ്ധതി ?
കേരളത്തിൽ ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി നടപ്പാക്കുന്നത് എവിടെയെല്ലാമാണ് ?
കേരള സാമൂഹ്യസുരക്ഷാമിഷൻ എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകുന്ന പ്രതിമാസ ധനസഹായ പദ്ധതി