App Logo

No.1 PSC Learning App

1M+ Downloads

12 സെന്റിമീറ്റർ ആരമുള്ള ഗോളം ഉരുക്കി 12 സെന്റിമീറ്റർ ഉയരമുള്ള വൃത്ത സ്തൂപിക രൂപാന്തരപ്പെടുത്തുന്നു. എങ്കിൽ വൃത്ത സ്തൂപികയുടെ ആരമെത്ര ?

A36 സെന്റിമീറ്റർ

B32 സെന്റിമീറ്റർ

C21 സെന്റിമീറ്റർ

D24 സെന്റിമീറ്റർ

Answer:

D. 24 സെന്റിമീറ്റർ

Read Explanation:

സ്തൂപികയുടെ വ്യാപ്തം = (1/3) × πr²h ഗോളത്തിന്റെ വ്യാപ്തം = (4/3) × πr³ വൃത്തസ്തൂപികയുടെ ആരം 'r' ആയാൽ (1/3) × π × r² × 12 = (4/3) × π × 12 × 12 × 12 r² = 12 × 12 × 4 r = 12 × 2 r = 24 cm


Related Questions:

40 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ഒരു കുളത്തിന്റെ ചുറ്റളവ് എത്ര ?

തുല്യ വ്യാപ്തമുള്ള രണ്ടു വൃത്തസ്തൂപികകളുടെ ആരങ്ങൾ 4: 5 എന്ന അംശബന്ധത്തിലാണ് അവയുടെ ഉയരങ്ങളുടെ അംശബന്ധം എത്ര?

ഒരു ത്രികോണത്തിന്റെ മൂന്ന് വശങ്ങളുടെയും നീളം 5:12:13 എന്ന അനുപാതത്തിലാണ്. ഈ ത്രികോണത്തിന്റെ ഏറ്റവും വലിയ വശവും ഈ ത്രികോണത്തിന്റെ ഏറ്റവും ചെറിയ വശവും തമ്മിലുള്ള വ്യത്യാസം 1.6 സെന്റീമീറ്ററാണ്. ത്രികോണത്തിന്റെ വിസ്തീർണ്ണം കണ്ടെത്തുക ?

ഒരു ചതുരത്തിന്റെ നീളം 40 സെ.മീ. വീതി 30 സെ.മീ. ഈ ചതുരത്തിന്റെ നാലു മൂലയിൽനിന്നും 3 സെ.മീ. വശമുള്ള ഓരോ സമചതുരങ്ങൾ മുറിച്ചു മാറ്റിയാൽ ബാക്കിയുള്ള ഭാഗത്തിന്റെ വിസ്തീർണ്ണമെന്ത്?

ഒരു ദീർഘ ചതുരത്തിന്റെ വിസ്തീർണ്ണം 24 ച. മീറ്റർ. അതിന്റെ വശങ്ങൾ ഇരട്ടിച്ചാൽ വിസ്തീർണ്ണം എത്രയായിരിക്കും?