App Logo

No.1 PSC Learning App

1M+ Downloads
ഒരു ലോറിയ്ക്കും, ഒരു സൈക്കിളിനും ഒരേ ഗതികോർജ്ജമാണുള്ളത്. ഏതിനാണ് ആക്കം (മൊമന്റം) കൂടുതൽ?

Aസൈക്കിൾ

Bഒരു പോലെ

Cലോറി

Dപ്രവചിക്കാനാവില്ല

Answer:

C. ലോറി

Read Explanation:

ഒരു ലോറിയ്ക്കും, ഒരു സൈക്കിളിനും ഒരേ ഗതികോർജ്ജമാണുള്ളതെങ്കിൽ, ലോറിയ്ക്കാണ് ആക്കം (മൊമന്റം) കൂടുതൽ. കാരണം, ആക്കം പിണ്ഡത്തെയും പ്രവേഗത്തെയും ആശ്രയിച്ചിരിക്കുന്നു.

ആക്കം (മൊമന്റം):

  • ആക്കം (p) = പിണ്ഡം (m) × പ്രവേഗം (v)

  • ഗതികോർജ്ജം (KE) = 1/2 × പിണ്ഡം (m) × പ്രവേഗം (v)2


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ബലം പ്രയോഗിച്ച ദിശയിൽ സ്ഥാനാന്തരം ഉണ്ടാകാത്തതിന് ഉദാഹരണം ഏതെല്ലാം ?

  1. ക്രിക്കറ്റ് ബോൾ അടിച്ചു തെറിപ്പിക്കുന്നു
  2. ചുമർ തള്ളുന്നു
  3. കൈവണ്ടി വലിച്ചു കൊണ്ടു പോകുന്നു
  4. കാറിനകത്ത് ഇരുന്ന് കാർ തള്ളുന്നു
    ബ്രൂസ്റ്ററിന്റെ നിയമം അനുസരിച്ച്, ഒരു മാധ്യമത്തിന്റെ അപവർത്തന സൂചിക (μ) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
    ഒരു പ്രിസത്തിന്റെ മെറ്റീരിയലിന്റെ ക്വാണ്ടിറ്റി (quantity) അതിന്റെ വിസരണ ശേഷിയെ (Dispersive Power) ബാധിക്കുമോ?

    താഴെ തന്നിരിക്കുന്നതിൽ ഗതികോർജവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

    1. ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജമാണ് ഗതികോർജം.

    2. വസ്തുവിന്റെ ഭാരം വർദ്ധിക്കുന്നതനുസരിച്ച് ഗതികോർജം വർദ്ധിക്കുന്നു

    3. ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായി വർദ്ധിപ്പിച്ചാൽ അതിന്റെ ഗതികോർജം ഇരട്ടിയാകും.

    അൾട്രാവയലറ്റുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.

    1. സൂര്യാഘാതം ഉണ്ടാകാൻ കാരണമാകുന്നു

    2. കള്ളനോട്ട് തിരിച്ചറിയാൻ ഉപയോഗിക്കുന്നു 

    3. ശരീരത്തിൽ വിറ്റാമിൻ ഡി ഉൽപ്പാദിപ്പിക്കുന്നു 

    4. ടെലിവിഷൻ സംപ്രേഷണത്തിനുപയോഗിക്കുന്നു