App Logo

No.1 PSC Learning App

1M+ Downloads
"രണ്ടു വയസ്സുള്ള കുട്ടി പെൻസിൽ പിടിക്കുന്നത് വിരലുകൾ മാത്രം ഉപയോഗിച്ചു കൊണ്ടല്ല , മറിച്ച് കൈപ്പത്തി അപ്പാടെ ഉപയോഗിച്ചാണ്" - ഇത് ഏത് വികാസ തത്വത്തിന് ഉദാഹരണമാണ്

Aവികാസം ഗതി നിയമം പാലിക്കുന്നു

Bവികാസം പാരമ്പര്യത്തെ ആശ്രയിച്ചിരിക്കുന്നു

Cവികാസം സാമാന്യത്തിൽ നിന്ന് വിശേഷത്തിലേക്ക് കടക്കുന്നു

Dവികാസം അനുസ്യുതമാണ്

Answer:

C. വികാസം സാമാന്യത്തിൽ നിന്ന് വിശേഷത്തിലേക്ക് കടക്കുന്നു

Read Explanation:

ചലനക്ഷമതയുടെ സാമാന്യമായ വികസന പ്രവണതകൾ / ചാലക വികാസ തത്വങ്ങൾ:


  1. അനുസ്യുത (Continuous) പ്രക്രിയ ആണ്
  2. ഗതി നിയമം പാലിക്കുന്നു
  3. വികാസം സാമാന്യത്തിൽ നിന്ന് വിശേഷത്തിലേക്ക് കടക്കുന്നു
  4. വികാസം സഞ്ചിത സ്വഭാവത്തോട് കൂടിയതാണ്
  5. പാരമ്പര്യം, പരിസ്ഥിതി, പരിപക്വത, പഠനം എന്നിവയെ ആശ്രയിക്കുന്നു 
  6. പ്രവചനക്ഷമമാണ്
  7. വിവിധ വികസന മേഖലകളിൽ പരസ്പരാശ്രിതങ്ങളാണ് 


വികാസം സാമാന്യത്തിൽ നിന്ന് വിശേഷത്തിലേക്ക് കടക്കുന്നു (Development proceeds from General to Specific)


  • നവജാത ശിശുവിന് സൂക്ഷ്മ പേശികൾ ചലിപ്പിക്കാൻ പ്രയാസമാണ്. അവയവങ്ങൾ സ്ഥൂലമായാണ് ചലിപ്പിക്കുന്നത്.
  • ഉദാ: ഒരു ശിശു അകലെയുള്ള കളിപ്പാട്ടമെടുക്കുന്നത് ശരീരം മുഴുവൻ കളിപ്പാട്ടത്തിനടുത്ത് എത്തിച്ചശേഷം കൈയും ശരീരവും ചേർത്താണ്.
  • ഭാഷാ പരമായ വികാസവും നടക്കുന്നത് സാമാന്യത്തിൽ നിന്ന് വിശേഷത്തിലേക്ക് എന്ന ക്രമത്തിൽ ആണ്.

Related Questions:

കുട്ടികളിലെ മൂർത്തമനോവൃാപാരഘട്ടം എന്നു വ്യവഹരിക്കപ്പെടുന്ന കാലഘട്ടം
Select the organization which focuses on empowering persons with disabilities through skill development and employment opportunities.
Cognitive development primarily involves:
എറിക് എച്ച് എറിക്സൻറെ മനോ സാമൂഹിക വികാസ സിദ്ധാന്തപ്രകാരം സ്കൂൾ പ്രായത്തിൽ (6 മുതൽ 12 വരെ) നേരിടുന്ന പ്രതിസന്ധി താഴെ പറയുന്നവയിൽ ഏതാണ് ?
Who among the following developed a stage theory of cognitive development?