നാഷണൽ പാർക്കുകൾ (National Parks)
- വന്യജീവിസംരക്ഷണത്തോടൊപ്പം ഒരു മേഖലയിലെ ചരിത്രസ്‌മാരകങ്ങൾ, പ്രകൃതിവിഭവങ്ങൾ, ഭൗമസവിശേഷതകൾ എന്നിവകൂടി സംരക്ഷിക്കുന്നതിനായി രൂപീകരിക്കപ്പെട്ടവയാണ് നാഷണൽ പാർക്കുകൾ.
- ഇരവികുളം, സൈലന്റ്റ് വാലി, ആനമുടിച്ചോല, മതി കെട്ടാൻചോല, പാമ്പാടുംചോല എന്നിവയാണ് കേരളത്തിലെ നിലവിലുള്ള നാഷണൽ പാർക്കുകൾ
കമ്മ്യൂണിറ്റി റിസർവുകൾ (Community Reserves)
- പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കപ്പെടുന്ന പ്രദേശങ്ങളാണ് കമ്മ്യൂണിറ്റി റിസർവുകൾ.
- ജനവാസകേന്ദ്രങ്ങൾക്കിടയിലെ പരിസ്ഥിതിപ്രാധാന്യമേറിയ പ്രദേശങ്ങളാണിവ.
- മലപ്പുറം കോഴിക്കോട് ജില്ലകളിലായി സ്ഥിതി - ചെയ്യുന്ന കടലുണ്ടി കമ്മ്യൂണിറ്റി റിസർവ് ഇതിന് ഉദാഹരണമാണ്
ബയോസ്‌ഫിയർ റിസർവുകൾ (Biosphere Reserves)
- ലോകത്തിലെ പ്രധാനപ്പെട്ട ആവാസവ്യവസ്ഥകളെയും ജൈവവൈവിധ്യത്തെയും ജനിതകസ്രോതസ്സുകളെയും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ഥാപിക്കപ്പെട്ട വിശാലമായ ഭൂപ്രദേശമാണിത്.
- നീലഗിരി, അഗസ്ത്യമല എന്നീ ബയോസ്ഫിയർ റിസർവുകളിൽ കേരളത്തിലെ പ്രദേശങ്ങൾകൂടി ഉൾപ്പെട്ടിരിക്കുന്നു
കാവുകൾ (Sacred groves)
- മനുഷ്യവാസപ്രദേശങ്ങളിൽ സംരക്ഷിക്കപ്പെട്ടുവരുന്ന വിസ്തൃതി കുറഞ്ഞ ജൈവവൈവിധ്യമേഖലയാണ് കാവുകൾ.
- ജീവിതസാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളുടെ ഭാഗമായി അമൂല്യജൈവസമ്പത്തായിരുന്ന കാവുകൾ പലതും നാമാവശേഷമായി.
- ഏതാനും കാവുകൾ മാത്രമേ ഇന്നവശേഷിക്കുന്നുള്ളൂ.
- പ്രദേശത്തെ ജലസംരക്ഷണത്തിൽ കാവുകളുടെ പങ്ക് നിസ്‌തുലമാണ്.