Question:

ഒരു ഗ്രാമത്തിലെ ജനസംഖ്യ 25,000 ആണ്. അഞ്ചിലൊന്ന് സ്ത്രീകളും ബാക്കിയുള്ളവർ പുരുഷന്മാരുമാണ്. 5% പുരുഷന്മാരും 40% സ്ത്രീകളും വിദ്യാഭ്യാസമില്ലാത്തവരാണ്. മൊത്തത്തിൽ എത്ര ശതമാനം വിദ്യാഭ്യാസമുള്ളവരാണ്?

A65

B95

C81

D88

Answer:

D. 88

Explanation:

പുരുഷന്മാർ = 25000 × 4/5 = 20000 സ്ത്രീകൾ = 25000 - 20000 = 5000 5% പുരുഷന്മാരും 40% സ്ത്രീകളും വിദ്യാഭ്യാസമില്ലാത്തവരാണ്. 95% പുരുഷന്മാരും 60% സ്ത്രീകളും വിദ്യാഭ്യാസമുള്ളവരാണ് വിദ്യാഭ്യാസമുള്ള പുരുഷന്മാർ = 20000 × 95/100 =19000 വിദ്യാഭ്യാസമുള്ള സ്ത്രീകൾ = 5000 × 60/100= 3000 വിദ്യാഭ്യാസം ഉള്ളവരുടെ എണ്ണം = 19000 + 3000 = 22000 ശതമാനം = (22000/25000) × 100 = 88%


Related Questions:

ഒരു വ്യാപാരി 10 ചോക്ലേറ്റുകൾക്ക് 5 രൂപ നിരക്കിൽ ചില ചോക്ലേറ്റുകൾ വാങ്ങുകയും 5 ചോക്ലേറ്റുകൾക്ക് 10 രൂപ നിരക്കിൽ വിൽക്കുകയും ചെയ്യുന്നു. അയാളുടെ ലാഭം അല്ലെങ്കിൽ നഷ്ട ശതമാനം കണ്ടെത്തുക.

ഒരു പരീക്ഷയിൽ 80 ശതമാനം വിദ്യാർഥികൾ ഇംഗ്ലീഷിൽ ജയിച്ചു. 85% കണക്കിന് ജയിച്ചു. 75% ഈ രണ്ടു വിഷയത്തിലും ജയിച്ചു .ഈ രണ്ടു വിഷയങ്ങൾക്കും തോറ്റവരുടെ എണ്ണം 40 ആയാൽ ആകെ കുട്ടികൾ എത്ര?

ഒരാൾ അയാളുടെ ശമ്പളത്തിന്റെ 60% ആഹാരത്തിനും 15% വസ്ത്രത്തിനും ബാക്കി മറ്റു വീട്ടാവശ്യങ്ങൾക്കും ചെലവഴിക്കുന്നു. മറ്റു വീട്ടാവശ്യങ്ങൾക്ക് ചെലവാക്കുന്നത് 800 രൂപയായാൽ അയാളുടെ ശമ്പളമെന്ത് ?

ഒരു ഇലക്ഷനിൽ രണ്ടു പേർ മാത്രം മത്സരിച്ചപ്പോൾ 60% വോട്ട് നേടിയ ആൾ 2500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അസാധു വോട്ട് ഒന്നും തന്നെയില്ലെങ്കിൽ ആകെ വോട്ട് എത്ര?

100000 -ന്റെ 20% -ന്റെ 5% -ന്റെ 50% എത്ര?