Challenger App

No.1 PSC Learning App

1M+ Downloads
സാമാന്യവൽകൃതമായ അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ചില സവിശേഷവിഭാഗങ്ങളെയും ജനതകളെയും സാമൂഹികമായി വർഗീകരിക്കുന്ന രീതി?

Aവാർപ്പുമാതൃക

Bവാർപ്പ് ശൃംഖല

Cവാർപ്പ് ശ്രേണി

Dഇവയൊന്നുമല്ല

Answer:

A. വാർപ്പുമാതൃക

Read Explanation:

വാർപ്പുമാതൃക (Stereotype)

  • സാമാന്യവൽകൃതമായ അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ചില സവിശേഷവിഭാഗങ്ങളെയും ജനതകളെയും സാമൂഹികമായി വർഗീകരിക്കുന്ന രീതിയാണ് വാർപ്പുമാതൃക (Stereotype)

  • വർഗം, ജാതി, മതം, തൊഴിൽ, ഭാഷ, ലിംഗപദവി എന്നിവയുടെ അടിസ്ഥാനത്തിൽ വാർപ്പുമാതൃകകൾ രൂപവൽക്കരിക്കാറുണ്ട്.


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് "എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരാണ്" എന്ന് വ്യക്തമാക്കുന്നത്?

താഴെ കൊടുത്തിരിക്കുന്നവയിൽ വാർപ്പ് മാതൃകകളെ ബലപ്പെടുത്തുന്ന ഘടകങ്ങൾ ഏതെല്ലാം?

  1. ഭാഷ
  2. കുടുംബം
  3. മാധ്യമങ്ങൾ
    ഒരു വ്യക്തിയെ കാണുമ്പോൾ അഭിവാദ്യം ചെയ്യുന്നതും നന്ദി പറയുന്നതും ഏതിന്റെ ഉദാഹരണമാണ്?

    സാമൂഹിക ശ്രേണീകരണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഉൾപ്പെടാത്തത് ഏത്?

    1. ഉയർന്ന തട്ടിലായി സ്ഥാനപ്പെടുത്തപ്പെട്ടവർക്ക് സമൂഹത്തിൽ ഉന്നതപദവികളും താഴ്ന്ന തട്ടിലായി സ്ഥാനപ്പെടുത്തപ്പെട്ടവർക്ക് സമൂഹത്തിൽ താഴ്ന്നതരം പദവിയും ലഭിക്കുന്ന രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്.
    2. അടിമത്തവ്യവസ്ഥ, ജാതിവ്യവസ്ഥ തുടങ്ങിയവ സമൂഹത്തിൽ നിലനിന്നിരുന്ന ചില സാമൂഹിക ശ്രേണികൾക്ക് ഉദാഹരണങ്ങളാണ്.
    3. സമൂഹത്തിലെ വ്യക്തികളെ തുല്യതയുള്ള തരത്തിൽ വിവിധ തട്ടുകളിലായോ ശ്രേണികളിലായോ സാമൂഹികമായി സ്ഥാനപ്പെടുത്തുന്നതാണ് സാമൂഹിക ശ്രേണീകരണം.
      പ്രത്യേക സാമൂഹിക സന്ദർഭങ്ങളിലൂടെ പുരുഷൻ സ്ത്രീ എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സാമൂഹികവും സാംസ്കാരികവും മാനസികവുമായ സവിശേഷതകളെ സൂചിപ്പിക്കുന്ന പാദം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?