Challenger App

No.1 PSC Learning App

1M+ Downloads
ഒരു കൊച്ചുകുട്ടി ഒരു പുതിയ സാഹചര്യത്തോട് പ്രതികരിക്കുന്നത് ആ കുട്ടി മുൻപ് സമാന സാഹചര്യത്തിൽ പ്രതികരിച്ചത് പോലെയാകും ഇത് ഏതുമായി ബന്ധപ്പെട്ടതാണ് ?

Aപഠനപ്രക്രിയയോടുള്ള മനോഭാവത്തെ സംബന്ധിച്ച നിയമം

Bപഠനത്തിലെ സംബന്ധ നിയമം

Cപഠനത്തിലെ സന്നദ്ധത നിയമം

Dപഠനത്തിലെ സാമ്യതാ നിയമം

Answer:

D. പഠനത്തിലെ സാമ്യതാ നിയമം

Read Explanation:

പഠനത്തിലെ സമഗ്രതാ നിയമങ്ങൾ (Gestalt Laws of learning):

      ചോദകങ്ങളെ പ്രത്യക്ഷണത്തിനൊത്ത് വർഗീകരിക്കുകയും, വ്യാഖ്യാനിക്കുകയും ചെയ്യുന്നത് 5 നിയമങ്ങൾക്ക് വിധേയമായാണ്.

 

സാമ്യതാ നിയമം (സാദൃശ്യ നിയമം) (Law of Similarity):

         ചോദകങ്ങളുടെ ഒരു കൂട്ടത്തിന്റെ അംശങ്ങളെ സമാനങ്ങളായി പ്രത്യക്ഷണം (Perception) ചെയ്യുമ്പോൾ, അവയെ പരസ്പരബന്ധിതമായി പ്രത്യക്ഷണം (കാണുന്നു) ചെയ്യുന്നു. 

   

 

സമ്പൂർണ നിയമം / പരിപൂർത്തി നിയമം (Law of Closure):

ഒരു രൂപത്തിലോ, ചിത്രത്തിലോ ഉള്ള വിടവുകൾ പൂർത്തി ആക്കാനുള്ള പ്രവണത നമുക്കുണ്ട് എന്നതാണ് സമ്പൂർണ നിയമം.

 

തുടർച്ചാ നിയമം (Law of continuity):

         പ്രത്യേക ഘടകങ്ങളെ നമുക്ക് അർത്ഥപൂർണമായ ഒരു രൂപ മാതൃക കിട്ടാൻ പാകത്തിൽ, നാം ശൃംഖലനം ചെയ്യുന്നുവെന്നാണ് ഈ നിയമം സൂചിപ്പിക്കുന്നത്.

 

സാമിപ്യ നിയമം (Law of proximity):

       അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന അംശങ്ങളെ ഒരേ രംഗ ചിത്രീകരണത്തിന്റെ ഭാഗമായി കാണുന്നു. അതായത് സമീപസ്ഥമായവയെ ഒരു കൂട്ടമായി കാണാനുള്ള പ്രവണത.

 

രൂപപശ്ചാത്തല ബന്ധം (Figure Ground Relation):

  • വസ്തുവിനെ അല്ലെങ്കിൽ, ഒരു ചിത്രത്തെ അതിന്റെ പശ്ചാത്തലത്തിൽ നിന്നും വിവേചിച്ചറിയുന്നു.
  • അതോടൊപ്പം പശ്ചാത്തലത്തിനനുസരിച്ച് ഭിന്നശ്യങ്ങൾ കാണുകയും ചെയ്യുന്നു.

 

         ചിത്രത്തിലെ കറുത്ത പശ്ചാത്തലം പരിഗണിച്ചു കൊണ്ട്, വെളുത്ത ഭാഗം നോക്കിയാൽ, പരസ്പരം അഭിമുഖമായി നിൽക്കുന്ന രണ്ട് മുഖങ്ങൾ കാണാം. 

 


Related Questions:

യന്ത്രങ്ങളുടെ പ്രവർത്തനരീതിയോടുള്ള വിദ്യാർത്ഥികളുടെ അഭിരുചി മനസിലാക്കാൻ താങ്കൾ സ്വീകരിക്കുന്ന ടെസ്റ്റ് എന്തായിരിക്കും?
ശാസ്ത്രീയ അന്വേഷണം മാതൃകയുടെ ഉപജ്ഞാതാവ് ?
ഒരു വ്യക്തിയിൽ ചലനമുണ്ടാക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ?
കുട്ടികളിൽ കാണുന്ന ഒരു ഭാഷാ വൈകല്യമാണ് :
ക്ലറിക്കൽ വേഗതയും കൃത്യതയും ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു :