App Logo

No.1 PSC Learning App

1M+ Downloads
ഭൂവൽക്കത്തിന്റെ ഏതാണ്ട് പകുതിയും_____ ധാതുവിനാൽ നിർമ്മിതമാണ്.

Aഫെല്‍ഡ്സ്പാര്‍

Bക്വാർട്സ്

Cപൈറോക്സിൻ

Dആംഫിബോൾ

Answer:

A. ഫെല്‍ഡ്സ്പാര്‍

Read Explanation:

ഫെല്‍ഡ്സ്പാര്‍ (Feldspar)

  • ഭൂവല്‍ക്കത്തിന്റെ ഏകദേശം പകുതിയും ഫെല്‍ഡ്സ്പാര്‍ ധാതുവിനാല്‍ നിര്‍മിതമാണ്‌.
  • സിലിക്കണ്‍, ഓക്സിജന്‍ എന്നി മൂലകങ്ങളാണ്‌ ഫെല്‍ഡ്സ്പാറില്‍ മുഖ്യമായും അടങ്ങിയിട്ടുള്ളത്‌.
  • എന്നാല്‍ ചില തരത്തിലുള്ള ഫെല്‍സ്പാറുകളില്‍ സോഡിയം, പൊട്ടാസ്യം, കാത്സ്യം, അലുമിനിയം എന്നിവയും കണ്ടുവരുന്നു.
  • ഗ്ലാസ്‌ നിര്‍മാണത്തിനും സെറാമിക്‌ നിര്‍മാണത്തിനുമാണ്‌ ഇത്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌.
  • ഇളം ക്രീം നിറമോ, സാല്‍മണ്‍ പിങ്ക് നിറമോ ആയിരിക്കും ഈ ധാതുവിന്‌.

Related Questions:

വെള്ളത്തിൽ അലിയാത്ത തരത്തിൽ ഉറപ്പുള്ള ഒരു ധാതു.വെളുപ്പ് നിറത്തിലോ നിറമില്ലാത്ത തരത്തിലോ കാണപ്പെടുന്ന ഈ ധാതു ഏത്?
ഉൽക്കാശകലങ്ങളിൽ സാധാരണയായി കണ്ടുവരുന്ന _____ ധാതുവിന് പച്ചയോ കറുപ്പോ നിറമായിരിക്കും.
ഇഗ്നിയസ് റോക്ക്സ് എന്നാൽ:
ഇനിപ്പറയുന്ന ധാതുക്കളിൽ ഒരു ലോഹമല്ലാത്ത ധാതു:
ഭൂമിയുടെ പുറംതോടിൽ ധാരാളമായി കാണപ്പെടുന്ന ധാതു ഗ്രൂപ്പ് ഏതാണ്?