Challenger App

No.1 PSC Learning App

1M+ Downloads
പഠിതാക്കളുടെ വൈജ്ഞാനിക മണ്ഡല വികസനത്തിന് ഏറ്റവും കൂടുതൽ പങ്കുവഹിക്കുന്നത് ലീവ് വൈഗോട്സ്കിയുടെ അഭിപ്രായത്തിൽ ഏതാണ് ?

Aപാരമ്പര്യവും ചുറ്റുപാടുകളും

Bസംസ്കാരവും സാമൂഹ്യ ഇടപെടലുകളും

Cഭാഷയും യുക്തിയും

Dഅനുഭവജ്ഞാനവും ധാർമികബോധവും

Answer:

B. സംസ്കാരവും സാമൂഹ്യ ഇടപെടലുകളും

Read Explanation:

 വൈഗോട്സ്കി

  • സാമൂഹികജ്ഞാന നിർമ്മിതിവാദത്തിൻറെ ഉപജ്ഞാതാവ് - വൈഗോട്സ്കി
  • മറ്റുള്ളവരുമായുള്ള സാമൂഹിക-സാംസ്കാരിക ഇടപെടലുകളിലൂടെയാണ് ഒരു വ്യക്തിയുടെ വൈജ്ഞാനിക വികസനം നടക്കുന്നത് എന്നാണ് സാമൂഹികജ്ഞാന നിർമ്മിതിവാദത്തിന്റെ വക്താക്കൾ വാദിച്ചത്.
  • പഠനാനുഭവംവും പഠനപ്രവർത്തനവും സാമൂഹികമായി അടുത്തും സഹകരിച്ചും നടക്കേണ്ടതാണ് എന്നാണ് സാമൂഹിക ജ്ഞാന നിർമിതിവാദ വക്താക്കളുടെ അഭിപ്രായം.
  • കേരളത്തിലെ നിലവിലുള്ള സ്കൂൾ പാഠ്യപദ്ധതിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച മനശാസ്ത്രജ്ഞനാണ്  വൈഗോട്സ്കി.

Related Questions:

വൈഗോട്സ്കിയുടെ അഭിപ്രായത്തിൽ 3 തൊട്ട് 7 വയസ്സ് വരെയുള്ള ഭാഷണ ഘട്ടം :
ബ്രൂണറുടെ സിദ്ധാന്ത പ്രകാരം ഒരു പഠിതാവ് ഭാഷ ഉപയോഗിച്ച് ആശയം വ്യക്തമാക്കുന്നത് വൈജ്ഞാനിക വികാസത്തിൻ്റെ ഏത് ഘട്ടത്തിലാണ് ?
ഏതൊരു തൊഴിലിൽ ഏർപ്പെടുന്ന ആളുടെയും വിജയം ആ തൊഴിലിൽ അയാൾക്കുള്ള .................. ആശ്രയിച്ചിരിക്കുന്നു.
പാരമ്പര്യാനന്തര തലത്തിൽ, ധാർമ്മിക ന്യായവാദം പ്രചോദിപ്പിക്കുന്നത് ഇവയാണ് :
വ്യക്തിയുടെ ബാഹ്യ പ്രകടനങ്ങളിൽ കാണപ്പെടുന്ന കാര്യക്ഷമമായ അനുഭവങ്ങളും, അതോടൊപ്പമുള്ള ആന്തരിക പൊരുത്തങ്ങളും, മാനസിക ഉത്തേജനാവസ്ഥയുമാണ് വികാരം എന്ന് അഭിപ്രായപ്പെട്ടത് ?