Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ലിവ് വിഗോട്‌സ്‌കിയുടെ അഭിപ്രായത്തിൽ കുട്ടികളുടെ വൈജ്ഞാനിക വികാസത്തിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ഘടകം ഏതാണ് ?

Aപാരമ്പര്യം

Bസാമൂഹിക ഇടപെടലുകൾ

Cശാരീരിക പക്വത

Dഗ്രേഡ്

Answer:

B. സാമൂഹിക ഇടപെടലുകൾ

Read Explanation:

• റഷ്യൻ മനഃശാസ്ത്രജ്ഞനായ ലിവ് വൈഗോട്സ്കി (Lev Vygotsky) വികസിപ്പിച്ചെടുത്ത സിദ്ധാന്തമാണ് സാമൂഹിക നിർമ്മിതിവാദം (Social Constructivism). കുട്ടികൾ സ്വയം അറിവ് നിർമ്മിക്കുന്നതിനേക്കാൾ ഉപരിയായി, സമൂഹവുമായുള്ള ആശയവിനിമയത്തിലൂടെയാണ് പഠിക്കുന്നത് എന്ന് അദ്ദേഹം വിശ്വസിച്ചു. വൈഗോട്സ്കിയുടെ സിദ്ധാന്തത്തിലെ പ്രധാനപ്പെട്ട മൂന്ന് ആശയങ്ങൾ താഴെ പറയുന്നവയാണ്: സാമൂഹിക ഇടപെടലുകൾ: മുതിർന്നവരുമായും കൂട്ടുകാരുമായും നടത്തുന്ന സംഭാഷണങ്ങളും പ്രവർത്തനങ്ങളുമാണ് കുട്ടിയുടെ ബുദ്ധി വികാസത്തിന് അടിസ്ഥാനം. ഭാഷ (Language): ചിന്തിക്കാനും അറിവ് നേടാനുമുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപകരണമായി വൈഗോട്സ്കി ഭാഷയെ കണ്ടു. ZPD (Zone of Proximal Development): ഒരു കുട്ടിക്ക് സ്വയം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്കും, മറ്റൊരാളുടെ സഹായത്തോടെ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്കും ഇടയിലുള്ള മേഖലയാണിത്. ഇതിനെ സാമീപ്യ വികാസ മേഖല എന്ന് വിളിക്കുന്നു.


Related Questions:

ചില പ്രസ്താവന താഴെ കൊടുത്തി രിക്കുന്നു : ഇവയിൽ അഭിപ്രേരണയുമായി ബന്ധ പ്പെട്ട ഏറ്റവും ശരിയായ പ്രസ്താവനകൾ ഏത് ?

  1. ബാഹ്യാഭിപ്രേരണ (Extrinsic moti- vation) സമ്മാനങ്ങൾ കൊണ്ടാ അംഗീകാരങ്ങൾ കൊണ്ടോ നിയ ന്ത്രിക്കപ്പെടുന്നില്ല
  2. സ്വയം പ്രചോദിതമായി ഉള്ളിൽ നിന്നും രൂപപ്പെട്ടു വരുന്നതാണ് ആന്തരികാഭിപ്രേരണ (Intrinsic motivation)
  3. ബാഹ്യാഭിപ്രേരണ, ആന്തരി (c) കാഭിപ്രേരണക്ക് കാരണമാകുന്നില്ല
  4. ബാഹ്യാഭിപ്രേരണ, ആന്തരികാഭി പ്രേരണക്ക് ചിലപ്പോൾ കാരണമാ യിത്തീരുന്നു.
    Select the components of creativity suggested by Guilford.
    മസ്തിഷ്കത്തിലെ, ഭാഷാപരമായ ശേഷിയുമായി ബന്ധമുള്ള സ്ഥാനം ഏത് ?
    Process involves thinking, language, reasoning is termed as:
    A mental shortcut used in reasoning is called: