App Logo

No.1 PSC Learning App

1M+ Downloads
ലൂയിസ് സിദ്ധാന്ത പ്രകാരം ആസിഡ് ആയിട്ടുള്ളത്

AH₂SO₄

BNH₃

CH₂O

DBF₃

Answer:

D. BF₃

Read Explanation:

ലൂയിസ് ആസിഡ് (Lewis Acid):

  • ഒരു ജോടി നോൺ - ബോണ്ടിംഗ് ഇലക്ട്രോണുകളെ സ്വീകരിക്കാൻ കഴിയുന്ന H+ അയോൺ പോലെയുള്ള ഒരു പദാർത്ഥത്തെയാണ് ലൂയിസ് ആസിഡ് എന്ന് പറയുന്നത്.
  • ലൂയിസ് ആസിഡ് എന്നാൽ, ഒരു ഇലക്ട്രോൺ-ജോഡി സ്വീകർത്താവാണ്

ലൂയിസ് ബേസ് (Lewis Base):

  • ഒരു ജോടി നോൺ-ബോണ്ടിംഗ് ഇലക്ട്രോണുകൾ ദാനം ചെയ്യാൻ കഴിയുന്ന OH- അയോൺ പോലെയുള്ള ഒരു വസ്തുവാണ്, ലൂയിസ് ബേസ്.
  • ഒരു ലൂയിസ് ബേസ് ഒരു ഇലക്ട്രോൺ-ജോഡി ദാതാവാണ്

 

Note:

     BF3 എന്ന സംയുക്തതത്തിന്റെ കേന്ദ്ര ലോഹ ആറ്റമായ ബോറോണിൽ, 6 ഇലക്ട്രോണുകളെയുള്ളു. ഇവിടെ ഇലക്ട്രോണിന്റെ അഭാവം ഉള്ളതിനാൽ, BF3 യെ ലൂയിസ് ആസിഡ് ആയി പരിഗണിക്കുന്നു.


Related Questions:

ഇനിപ്പറയുന്ന ജോഡികളിൽ ഏതാണ് ശരിയായി യോജിക്കുന്നത്?

 

 സ്രോതസ്സ് 

അടങ്ങിയിരിക്കുന്ന ആസിഡ് 

1. വിനാഗിരി

അസറ്റിക് ആസിഡ്  

2. ഓറഞ്ച്

സിട്രിക്ക് ആസിഡ്  

3. പുളി 

ടാർടാറിക്ക് ആസിഡ് 

4. തക്കാളി 

ഓക്സാലിക്ക് ആസിഡ്

മനുഷ്യശരീരത്തിലെ ആമാശയത്തിനകത്ത് ദഹനത്തിനെ സഹായിക്കുന്ന ആസിഡ് ഏത് ?
അമ്ലലായനി തിരിച്ചറിയുന്നതിന് ഇനിപ്പറയുന്നവയിൽ ഏതാണ് ഉപയോഗിക്കാൻ കഴിയുക?
സോഫ്റ്റ് ഡ്രിങ്കുകളിൽ പുളിരസം പ്രദാനം ചെയ്യുന്ന ആസിഡാണ് :
സൾഫ്യൂരിക് ആസിഡ് ഏറ്റവും കൂടുതൽലായി ഉപയോഗിക്കുന്നത് ?