Challenger App

No.1 PSC Learning App

1M+ Downloads

മാസ്സോ ആവിഷ്കരിച്ച ആവശ്യങ്ങളെക്കുറിച്ചുള്ള ശ്രേണീ സിദ്ധാന്ത പ്രകാരം, ഏറ്റവും ഉയർന്ന തലത്തിലുള്ള ആവശ്യം

  1. ശാരീരിക ആവശ്യം
  2. സുരക്ഷ ആവശ്യം
  3. ആത്മസാക്ഷാത്കാര ആവശ്യം
  4. സ്നേഹസംബന്ധമായ ആവശ്യം

    Aii, iii എന്നിവ

    Biv മാത്രം

    Ciii മാത്രം

    Dii, iv

    Answer:

    C. iii മാത്രം

    Read Explanation:

    അബ്രഹാം മാസ്ലോ

    • പഠിതാവിനെ പഠിക്കാന്‍ സ്വയം പ്രേരിപ്പിക്കുന്ന ആന്തരികഘടകങ്ങളെ നിര്‍ണയിക്കാന്‍ ശ്രമിച്ച മന:ശാസ്ത്രജ്ഞനാണ് മാസ്ലോ.

    • ഒന്നിനു മുകളില്‍ മറ്റൊന്നെന്ന മട്ടില്‍ കിടക്കുന്ന ആവശ്യങ്ങളുടെ ഒരു ശ്രേണി (hierarchy of needs) മാസ്ലോ അവതരിപ്പിക്കുകയുണ്ടായി. ഈ ശ്രേണിയിലൂടെ മനുഷ്യന്‍ മുന്നോട്ടുപോകാന്‍ ശ്രമിക്കുകയാണ്. ഇത് ആവശ്യങ്ങളുടെ ശ്രേണിയാണെന്ന് മാസ്ലോ വിശദീകരിക്കുന്നു. അവ ഇവയാണ്.

    1. ശാരീരികാവശ്യങ്ങള്‍

    • ശ്വസനം, ഭക്ഷണം, വെള്ളം, ലൈംഗികത, ഉറക്കം, വിശ്രമം, വിസര്‍ജനം എന്നിവ

    2. സുരക്ഷാപരമായ ആവശ്യങ്ങള്‍

    • ശരീരം, തൊഴില്‍, കുടുംബം, ആരോഗ്യം, സമ്പത്ത്

    3. മാനസികാവശ്യങ്ങള്‍ / സ്നേഹിക്കുക / സ്നേഹിക്കപ്പെടുക 

    • സുരക്ഷിതാവശ്യങ്ങൾ പൂർത്തീകരിക്കപ്പെടുമ്പോൾ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ആഗ്രഹം ഉടലെടുക്കുന്നു.

    • സൗഹൃദം, കുടുംബം, ലൈംഗികമായ അടുപ്പം എന്നിവയിലൂടെ ഇതിൻറെ പൂർത്തീകരണം സാധ്യമാകുന്നു.

    4. ആദരിക്കപ്പെടണമെന്ന ആഗ്രഹം

    • ആദരവ്, ആത്മവിശ്വാസം, ബഹുമാനം, വിജയം

    5. ആത്മസാക്ഷാത്കാരം/ സ്വത്വവിഷ്കാരം (Self Actualisation)

    • ആത്മസാക്ഷാത്കാരം എന്നത് ഏറ്റവും ഉയർന്ന തലമാണ്.

    • ഒരു വ്യക്തിക്ക് തൻറെ കഴിവ് അനുസരിച്ച് ആർജ്ജിക്കുവാൻ കഴിയുന്ന ഉയർന്ന സ്ഥലമാണിത്. 

    • തൻറെ കഴിവിന് അനുസരിച്ചുള്ള ഉയർന്ന തലത്തിലേക്ക് എത്തിച്ചേരാൻ കഴിയുന്നത് വ്യക്തിക്ക് ആത്മസംതൃപ്തി പകരുന്നു.

    • ധാര്‍മികത, സര്‍ഗാത്മകത, പ്രശ്നപരിഹരണശേഷി, വസ്തുതകളെ തുറന്ന മനസ്സോടെ കാണല്‍

    • അബ്രഹാം മാസ്ലോവിൻ്റെ ആവശ്യകതകളുടെ ശ്രേണി സിദ്ധാന്ത പ്രകാരം ഒരു വ്യക്തിയുടെ പരമാവധി ശേഷികൾ സ്വയം തിരിച്ചറിയുന്നത് ഏറ്റവും ഉയർന്ന ഘട്ടമായ ആത്മ സാക്ഷാത്കാരം (Self-Actualization) എന്ന നിലയിലാണ്.


    Related Questions:

    സ്ഥാനാന്തരണം എന്ന പ്രതിരോധ തന്ത്രത്തിന് ഉദാഹരണമേത് ?

    1. അധ്യാപകന്റെ ശിക്ഷ ലഭിച്ച കുട്ടി, വീട്ടിൽ വന്ന് സ്വന്തം അനുജനെ ആക്രമിക്കുന്നു.
    2. പ്രിൻസിപ്പാളിന്റെ വഴക്ക് കേട്ട ഉദ്യോഗസ്ഥൻ തിരിച്ച് ഒന്നും പ്രതികരിക്കാതെ വീട്ടിൽ വന്ന് ഭാര്യയെ വഴക്കു പറയുന്നു.
    3. മാനസിക പിരിമുറുക്കം അനുഭവിക്കുന്ന കോളേജ് വിദ്യാർത്ഥി കൈവിരലുകൾ വലിച്ചു കുടിക്കുന്നു.
      Select the most suitable expansion for TAT by Morgan and Murray.
      അഭിപ്രേരണ സിദ്ധാന്തത്തിൽ മനുഷ്യന്റെ ആവശ്യങ്ങളുടെ ക്രമാനുഗതികത്വം അടിസ്ഥാനമാക്കി ആവശ്യങ്ങളുടെ ക്രമീകൃത ശ്രേണി തയ്യാറാക്കിയത് :
      മനസ്സിൻ്റെ വിവിധ തലങ്ങളായ ബോധതലം, അബോധതലം എന്നിവയെപ്പറ്റി പറഞ്ഞ മനഃശാസ്ത്രജ്ഞൻ ആര് ?
      ഫ്രോയിഡിന്റെ സൈക്കോ-ലൈംഗിക വികസനഘട്ടത്തിൽ ധാർമ്മിക വികസനം ഏതു ഘട്ടത്തിലാണ് ആരംഭിക്കുന്നത് ?