Aഓറൽ ഘട്ടം
Bഅനൽ ഘട്ടം
Cഫാലിക് ഘട്ടം
Dജനൈറ്റൽ ഘട്ടം
Answer:
C. ഫാലിക് ഘട്ടം
Read Explanation:
ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസനത്തെ സംബന്ധിക്കുന്ന സിദ്ധാന്തം
കുട്ടിയുടെ ആദ്യത്തെ ഏതാനും വർഷങ്ങൾ അവരുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നുണ്ട്
5 വികസന മേഖലകൾ
ഓരോ ഘട്ടത്തിലും ലിബിഡോർജ്ജം ശരീരത്തിലെ വ്യത്യസ്ത ഭാഗങ്ങളിൽ (കാമോദീപക മേഖല) കേന്ദ്രീകരിക്കുന്നു.
1. വദനഘട്ടം (Oral Stage)
ആദ്യ വർഷം
കാമോദീപക മേഖല = വായ
വായുമായി ബന്ധപ്പെട്ട ഏതൊരു പ്രവർത്തിയും കുഞ്ഞിന് ആനന്ദം നൽകുന്നു.
ഉദാ: പാൽ കുടിക്കുക, കടിക്കുക, വിരൽ ഊറുക
2. പൃഷ്ടഘട്ടം/ഗുദ ദശ (Anal Stage)
രണ്ടാമത്തെ വർഷം
കാമോദീപക മേഖല = മലദ്വാരം
വിസർജ്ജ്യം പിടിച്ചു വച്ചും പുറത്തേക്കു തള്ളിയും ആനന്ദം അനുഭവിക്കുന്നു
3. ലൈംഗികാവയവ ഘട്ടം (Phallic Stage)
3-5 വയസ്സ്
കാമോദീപക മേഖല = ലൈംഗികാവയവം
അവയുടെ സ്പർശനം വഴി ആനന്ദം അനുഭവിക്കുന്നു
മാതൃകാമന / ഈഡിപ്പസ് കോംപ്ലക്സ് - ആൺകുട്ടികൾക്ക് മാതാവിനോടുള്ള വൈകാരികമായ സ്നേഹവും അഭിനിവേശവും പിതാവിനോടുള്ള അസൂയയും ശത്രുതയും നിമിത്തം ഉണ്ടാകുന്ന മാനസിക സംഘർഷം
പിതൃകാമന / ഇലക്ട്രാ കോംപ്ലക്സ് - പെൺകുട്ടികൾക്ക് പിതാവിനോടുള്ള സ്നേഹവും ആഗ്രഹവും മാതാവിനോടുള്ള അസൂയയും ശത്രുതയും നിമിത്തം ഉണ്ടാകുന്ന മാനസിക സംഘർഷം
4. നിർലീന ഘട്ടം/അന്തർലീന ഘട്ടം (Latency Stage)
5 വയസ്സ് മുതൽ കൗമാരത്തിൻ്റെ തുടക്കം വരെ
കാമോദീപക മേഖല ഒളിഞ്ഞിരിക്കുകയാണെന്നു തോന്നും
സ്വന്തം ശരീരത്തെ പറ്റിയുള്ള പ്രത്യേക പരിഗണന കുറയുന്നു
5. ലൈംഗിക ഘട്ടം (Genital Stage)
കൗമാരം തൊട്ട് പ്രായപൂർത്തി ആകുന്നത് വരെ
അന്യലിംഗ താല്പര്യം വളരുന്നു
കാമോദീപക മേഖല = ലൈംഗികാവയവം
ലൈംഗിക ബന്ധത്തിലൂടെ സംതൃപ്തി ലഭിക്കുന്നു
സ്തംഭനം/സ്ഥിരീകരണം/നിശ്ചലനം
