App Logo

No.1 PSC Learning App

1M+ Downloads
സിഗ്മണ്ട് ഫ്രോയ്ഡിൻറെ അഭിപ്രായത്തിൽ ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിവയുടെ സംയോജിത ധർമ്മത്തിൽ നിന്നാണ് .......... രൂപപ്പെടുന്നത്.

Aഉദ്ഗ്രഥിത വ്യക്തിത്വം

Bവൈകാരിക വ്യക്തിത്വം

Cബഹിർമുഖ വ്യക്തിത്വം

Dഅന്തർമുഖ വ്യക്തിത്വം

Answer:

A. ഉദ്ഗ്രഥിത വ്യക്തിത്വം

Read Explanation:

ഉദ്ഗ്രഥിത വ്യക്തിത്വം (Integrated Personality)

  • പരിസ്ഥിതിയുമായി പൂർണ്മായും സമായോജനം സ്ഥാപിക്കുന്ന വ്യക്തിത്വമാണ് ഉദ്ഗ്രഥിത വ്യക്തിത്വം.  
  • വ്യവഹാരങ്ങളിലെ ഏകതാഭാവമാണ് ഉദ്ഗ്രഥിത വ്യക്തിത്വത്തിൻ്റെ  സവിശേഷത.
  • ഉദ്ഗ്രഥിത വ്യക്തിത്വമുള്ളവർക്ക് പൊതുവെ ആഗ്രഹങ്ങളും പ്രതീക്ഷകളും എല്ലാം തൻറെ കഴിവിനനുസരിച്ചായിരിക്കും. 
  • അവർക്ക് തൻറെ കഴിവും കഴിവുകേടുകളും തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സാധിക്കും. 
  • ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി യാഥാർത്ഥ്യബോധത്തോടെ പൊരുത്തപ്പെട്ട് പ്രവർത്തിക്കുകയും ചെയ്യും. 
  • മാനവിക സൈദ്ധാന്തികർ ഉദ്ഗ്രഥിത വ്യക്തിത്വ രൂപവത്കരണത്തിലെ കേന്ദ്രാശയം ആത്മാവബോധം (self concept) ആണെന്ന് വാദിക്കുന്നു.
  • സിഗ്മണ്ട് ഫ്രോയ്ഡിൻറെ അഭിപ്രായത്തിൽ ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിവയുടെ സംയോജിത ധർമ്മത്തിൽ നിന്നാണ് ഉദ്ഗ്രഥിത വ്യക്തിത്വം രൂപപ്പെടുന്നത്. 

Related Questions:

ആൺകുട്ടികൾക്ക് മാതാവിനോടുള്ള വൈകാരികമായ സ്നേഹവും അഭിനിവേശവും പിതാവിനോടുള്ള അസൂയയും ശത്രുതയും നിമിത്തം ഉണ്ടാകുന്ന മാനസിക സംഘർഷം ?
സാപ്രത്യക്ഷണ പരീക്ഷ (Children'sApperception Test)ഉപയോഗിക്കുന്നത് കുട്ടിയുടെ
പൂർവ്വ കുട്ടിക്കാലത്തിൽ കുട്ടികളിൽ കാണപ്പെടുന്നതാണ് ഈഡിപ്പസ് കോംപ്ലക്സ്, എലക്ട്രാ കോംപ്ലക്സ് എന്നിവ. ഇത് അവതരിപ്പിച്ചത് :
എല്ലാ മാനസിക പ്രവർത്തനങ്ങളും ക്രമത്തിലും ചിട്ടയോടെയും ചെയ്യുന്നു. വൈകാരിക അസ്വസ്ഥതയും പിരിമുറുക്കവും ബോധപൂർവ്വം പരിഹരിക്കുന്നു. എന്നീ പ്രസ്താവനകൾ ഏത് തരത്തിലുള്ള വ്യക്തിത്വത്തിൻ്റെ സവിശേഷതകളാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ഏറ്റവും ഉയർന്ന് നിൽക്കുന്നത് ഏത് ?