Challenger App

No.1 PSC Learning App

1M+ Downloads
സ്പിയർമാന്റെ അഭിപ്രായത്തിൽ ബുദ്ധിശക്തിയിൽ രണ്ടു ഘടകങ്ങൾ അന്തർഭവിച്ചിരിക്കുന്നു. അവ ഏവ ?

Ag, k ഘടകം

Bk, s ഘടകം

Cg, s ഘടകം

Ds, f ഘടകം

Answer:

C. g, s ഘടകം

Read Explanation:

ദ്വിഘടക സിദ്ധാന്തം (Two Factor Theory)

  • സ്പിയർമാൻ (Spearman) ആണ് ദ്വിഘടക സിദ്ധാന്തം ആവിഷ്കരിച്ചത്.
  • ബുദ്ധിശക്തിയിൽ രണ്ടു ഘടകങ്ങൾ അന്തർഭവിച്ചിരിക്കുന്നു :-

(i) സാമാന്യ ഘടകം (g factor = general factor)

(ii) വിശിഷ്ട ഘടകം (s factor = specific factor)

  • ഏതൊരു മനസികപ്രവർത്തനത്തിലും g ഏറിയോ കുറഞ്ഞോ കാണപ്പെടും.
  • g ഓരോ കാര്യങ്ങൾക്കും പ്രത്യേകം വേണ്ടതായ s ഘടകവുമായി ചേർന്ന് പ്രവർത്തിക്കുന്നു. 
  • എല്ലാ വ്യക്തികളിലും ഈ രണ്ടു ഘടകങ്ങളും ഉണ്ട് (പക്ഷെ വിഭിന്നമായിരിക്കും).
  • ഒരു പ്രവർത്തിചെയ്യാൻ എല്ലാവരിലും കാണപ്പെടുന്ന പൊതുഘടകമാണ് g.
  • ആ പ്രവർത്തിക്കു മാത്രം ആവശ്യമായ s വിവിധ നിലവാരത്തിൽ കാണപ്പെടും. 
  • g ഘടകം ഉയർന്ന തോതിൽ ഉള്ള വ്യക്തിക്ക് ഏറ്റെടുക്കുന്ന ഏതൊരു പ്രവർത്തനത്തിലും സാമാന്യമായ കഴിവെങ്കിലും പ്രദർശിപ്പിക്കാനാവും. 

 


Related Questions:

"Intelligence is the aggregate or global capacity of an individual to act purposefully, to think rationally and deal effectively with his environment." This definition is given by
ഒരു നാവികന് താഴെ പറയുന്ന ഏതു തരം ബുദ്ധിശക്തി ആണ് ഏറ്റവും കൂടുതൽ വേണ്ടത് ?
ഒരിക്കൽ യാത്ര ചെയ്ത വഴിയിലൂടെ വീണ്ടും തെറ്റാതെ യാത്ര ചെയ്യാൻ സാധിക്കുന്നു. ഇത് ബഹുമുഖ ബുദ്ധിയിൽ ഏത് ബുദ്ധിയിൽ ഉൾപ്പെടുന്നു ?
താഴെപ്പറയുന്നവയിൽ ബുദ്ധിശക്തി പാരമ്പര്യാധിഷ്ഠിതമാണെന്ന് വാദിക്കുന്നത് ആര്?
കാലിക വയസ്സ് മാനസിക വയസ്സിനേക്കാൾ കൂടുമ്പോൾ ബുദ്ധിമാനം :