Challenger App

No.1 PSC Learning App

1M+ Downloads
ലേഖകന്റെ അഭിപ്രായത്തിൽ ക്ലാസിക്കുകൾ വർത്തമാനകാലത്തും പ്രസക്തമായി തീരുന്നത് എന്തുകൊണ്ടാണ് ?

താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗം വായിച്ച് ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. വീണ്ടും വീണ്ടും ആസ്വദിക്കാൻ എന്തൊക്കെയോ ചിലത് അവയിലുണ്ട് എന്ന് കരുതപ്പെടുന്ന കൃതികളെയാണ് നാം "ക്ലാസിക്കുകൾ' എന്ന് വിശേഷിപ്പിക്കുന്നത്.ഒരർത്ഥത്തിൽ, അവയുടെ ഓരോ വായനയും പുനർ വായനയാണ് ഓരോ കാഴ്ചയും വീണ്ടുമുള്ള കാഴ്ചയുമാണ്.പറയാനുള്ളത് തികച്ചും നമ്മോട് പറഞ്ഞു കഴിഞ്ഞിട്ടില്ലാത്ത കൃതിയാണ് ക്ലാസിക്കാവുന്നത്. അതിനു ഇനിയും നമ്മോട് പറയാനുണ്ട്, അതിനായി കണ്ണും കാതും മനസ്സും തുറന്നിടുക. ഒരു രചന ക്ലാസ്സിക് ആവുന്നത്നമുക്കറിയാത്ത എന്തെങ്കിലും അത് പുതുതായി പഠിപ്പിക്കുന്നതുകൊണ്ടാവണം എന്നില്ല; വെളിച്ചത്തിൽ കാണാൻ നമ്മെ പ്രേരിപ്പിക്കുന്നതുകൊണ്ടും ആവാം. ഒരു ക്ലാസിക്കിനെ അതിനെ പിന്തുടർന്നു വരുന്ന ഇതര ക്ലാസിക്കുകളുമായി ബന്ധപ്പെടുത്തി ക്കൊണ്ടുകൂടിയാണ് നമ്മൾ മനസിലാക്കുക. അതിന്റെ ചരിത്ര- സാമൂഹിക പശ്ചാത്തലം, ശൈലി, പൈതൃകത്തിൽ അത് വരുത്തുന്ന സവിശേഷമായ വിച്ഛേദങ്ങൾ ഇവയെല്ലാം നല്ല ഒരാസ്വാദകന്റെ പരിഗണനയ്ക്കു വിധേയമാകും. വർത്തമാന മുഹൂർത്തങ്ങളെ പശ്ചാത്തലത്തിലാക്കികൊണ്ടു, പഴയൊരു കാലത്തെ സന്ദർഭങ്ങളെ വർത്തമാനത്തിൽ കൂടി പ്രസക്തമാക്കുന്ന വിധത്തിൽ സക്രിയമോ സജീവമോ ആക്കി നമ്മുടെ മനസ്സിൽ പ്രതിഷ്ഠിക്കാൻ ക്ലാസിക്കുകൾക്ക് കഴിവുണ്ട്.

Aപഴയകാല സംഭവങ്ങളെ വർത്തമാനത്തിൽ കൂടി പ്രസക്തമാക്കുന്നത് കൊണ്ട്

Bവർത്തമാനകാല സംഭവങ്ങൾ അതുപോലെ അവയിൽ ഉള്ളതുകൊണ്ട്.

Cക്ലാസിക്കുകൾക്ക് വർത്തമാന കാലത്തും വായനക്കാർ ഉള്ളതു കൊണ്ട്.

Dക്ലാസിക്കുകൾ ഉണ്ടാകുന്നത് വർത്തമാനകാലത്ത് ആയതു കൊണ്ട്.

Answer:

A. പഴയകാല സംഭവങ്ങളെ വർത്തമാനത്തിൽ കൂടി പ്രസക്തമാക്കുന്നത് കൊണ്ട്

Read Explanation:

ലേഖകന്റെ അഭിപ്രായത്തിൽ ക്ലാസിക്കുകൾ വർത്തമാനകാലത്തും പ്രസക്തമായി തീരുന്നത്, "പഴയകാല സംഭവങ്ങളെ വർത്തമാനത്തിൽ കൂടിഒഴിച്ചുവിട്ട് പ്രസക്തമാക്കുന്നത് കൊണ്ടാണ്." ഈ ബന്ധം, കാലങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും മനുഷ്യന്റെ വികാരങ്ങൾ, ആശയങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ എന്നിവയെ അണിയറയിൽ എത്തിക്കുന്നതിലൂടെ സാധ്യമാകുന്നു.


Related Questions:

സാഹിത്യം ഉറവെടുക്കുന്നത് എവിടെ നിന്നാണ് ?
വള്ളത്തോൾ ദേശാഭിമാനമുണർത്തുന്ന കവിതകളെഴുതിയത് ഏതു കാലത്തായിരുന്നു ?
“എൻ്റെ ഗുരുനാഥൻ' എന്ന കവിതയെ ഭാവാത്മകമാക്കുന്ന ഘടകങ്ങൾ ഏത് ?
കെ. സി. നാരായണൻ രചിച്ച മഹാഭാരത പഠന ഗ്രന്ഥം ഏത് ?
ഋശ്യശൃംഗൻ എന്ന നാടകം രചിച്ചതാര് ?