Challenger App

No.1 PSC Learning App

1M+ Downloads
ഈ ഗണ്ഡികയിലെ ആശയങ്ങളുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത് ?

സന്മാർഗപഠനത്തെക്കുറിച്ച് ടാഗോർ വ്യത്യസ്തമായ കാഴ്ച്‌ചപ്പാടാണ് പുലർത്തിയിരുന്നത്. സന്മാർഗപഠനം കുട്ടിയുടെ മേലുള്ള അടിച്ചേൽപ്പിക്കലാവരുതെന്ന് അദ്ദേഹം നിഷ്കർഷിച്ചു. അത് ജീവവായുപോലെ അറിയാതെ അനുഭവിച്ച് ഉൾക്കൊള്ളേണ്ടതാണ് ആന്തരികമായ സ്വാതന്ത്ര്യം വ്യക്തിക്കു ലഭിക്കണമെന്നാണ് ടാഗോർ ആഗ്രഹിച്ചത്. എല്ലാ വിധ അടിമ-ത്തത്തിൽ നിന്നുള്ള മോചനമാണത്. പുസ്തക ജ്ഞാനത്തിൽ നിന്നുള്ള ധിഷണയുടെ മോചനം ഇതിൽ പ്രധാനമാണ്. നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസത്തിൻ്റെ ദോഷങ്ങൾ ടാഗോർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൃത്രിമവും യാഥാർഥ്യത്തോടു നീതി പുലർത്താത്തതുമായ വിദ്യാഭ്യാസമല്ല വേണ്ടത് ഇത്തരം രീതി സ്വീകരിച്ചതിനാൽ സമൂഹത്തിനും അതിരുകൾ ഉണ്ടായിരിക്കുന്നു. പശ്ചാത്യാശയങ്ങളെ അഭ്യസ്തവിദ്യർക്കുമിടയിൽ അന്ധമായി അനുകരിക്കുന്നതിനെ അദ്ദേഹം നിരാകരിക്കുന്നു. യാഥാർഥ്യബോധമില്ലാത്ത വിദ്യാഭ്യാസസമ്പ്രദായം സാധാരണജനങ്ങളിൽ പലതരം ധൈഷണിക സത്യസന്ധതയില്ലായ്മയും (intellectual dishonesty) ധാർമിക കാപട്യങ്ങളും (moral hippocracy) സ്വന്തം രാജ്യത്തെയും സമൂഹത്തെയും സംബന്ധിച്ച് പരിതാപകരമായ രീതിയിലുള്ള അവജ്ഞയും ഉണ്ടാക്കും. ജീവിതവും വിദ്യാഭ്യാസവും തമ്മിൽ വർധിച്ച സമരസപ്പെടുത്തൽ ഉണ്ടാവണമെന്ന് ടാഗോർ നിർദേശിച്ചു വിദ്യാഭാസത്തിന് വ്യക്തിപരവും സാമൂഹികവുമായ ലക്ഷ്യങ്ങളുണ്ട്. ഇതിലേതെങ്കി-ലുമൊന്നിനെ നിഷേധിക്കാൻ പാടില്ലെന്ന് ടാഗോർ അഭിപ്രായപ്പെടുന്നു. രണ്ടു ലക്ഷ്യങ്ങൾക്കും മതിയായ പ്രാധാന്യം നൽകണം.

Aസന്മാർഗ പഠനത്തിന് പാശ്ചാത്യമാതൃക അനുകരിക്കണം.

Bവൈദേശികമായ സന്മാർഗിക പഠനരീതികളെ അന്ധമായി പിന്തുടരരുത്.

Cവ്യക്തിക്ക് ആന്തരികമായ സ്വാതന്ത്ര്യം ലഭിക്കണം

Dധൈഷണിക സത്യസന്ധതയില്ലായ്മ വളരുന്നത് വിദ്യാഭ്യാസരീതിയുടെ കുഴപ്പം കൊണ്ടാണ്.

Answer:

A. സന്മാർഗ പഠനത്തിന് പാശ്ചാത്യമാതൃക അനുകരിക്കണം.

Read Explanation:

യാഥാർത്ഥ്യബോധമില്ലാത്തതും കൃത്രിമവുമായ വിദ്യാഭ്യാസരീതികളെ ടാഗോർ വിമർശിക്കുന്നുണ്ട്. ഇതിൽ പശ്ചാത്യ ആശയങ്ങളെ അന്ധമായി അനുകരിക്കുന്നതിനെ അദ്ദേഹം നിരാകരിക്കുന്നു.

സന്മാർഗ പഠനത്തിന് പാശ്ചാത്യമാതൃക അനുകരിക്കണം: ഈ പ്രസ്താവന ഗദ്യഭാഗത്തിലെ ആശയത്തിന് വിരുദ്ധമാണ്. ടാഗോർ പശ്ചാത്യമാതൃക അന്ധമായി അനുകരിക്കുന്നതിനെ നിരാകരിക്കുന്നു എന്ന് വ്യക്തമായി പറയുന്നു. അതിനാൽ, ഇത് ബന്ധമില്ലാത്ത പ്രസ്താവനയാണ്.


Related Questions:

ഇക്കണ്ടക്കുറുപ്പ് എന്ന കഥാപാത്രത്തിന് യോജിച്ച പഴഞ്ചൊല്ല് ഏത് ?
വിദ്യാഭ്യാസം നേടിയവർക്കും സമൂഹത്തിനും ഇടയിൽ അതിരുകൾ ഉണ്ടായതിന് കാരണം എന്താണ് ?
നമ്മുടെ മണ്ണിന്റെ മക്കൾ റെയ്ൻ റെയ്ൻ ഗോ എവേ' പാടുന്നതിന്റെ പ്രശ്നം എന്താണെന്നാണ് ലേഖകൻ പറയുന്നത് ?
സമയം തെറ്റാതെ കുന്നിൻ ചെരുവിൽ വിടരാറുള്ളത് എന്താണ് ?
താഴെ പറയുന്നതിൽ നോവൽ ഏതാണ് ?