Challenger App

No.1 PSC Learning App

1M+ Downloads
1787ലെ ഭരണഘടനാ കൺവെൻഷൻ പ്രകാരം അമേരിക്കൻ ഐക്യ നാടുകളുടെ ആദ്യ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്?

Aതോമസ് ജെഫേഴ്സൺ

Bജെയിംസ് മാഡിസൺ

Cജോർജ്ജ് വാഷിംഗ്ടൺ

Dബെഞ്ചമിൻ ഫ്രാങ്ക്ലിൻ

Answer:

C. ജോർജ്ജ് വാഷിംഗ്ടൺ

Read Explanation:

1787ലെ ഭരണഘടനാ കൺവെൻഷൻ

  • അമേരിക്കൻ വിപ്ലവത്തിന് ശേഷം 1787-ൽ, പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിലാണ് ഭരണഘടനാസമ്മേളനം നടന്നത്
  • സമ്മേളനത്തിൽ ജയിംസ് മാഡിസൻ്റെ നേതൃത്വത്തിൽ അമേരിക്കയ്ക്കായി ഭരണഘടന തയാറാക്കി. 
  • ഭരണഘടനാ കൺവെൻഷനിൽ നിന്ന് ഉയർന്നുവന്ന പ്രധാന വ്യവസ്ഥകളിൽ ഒന്ന് ഫെഡറൽ ഭരണസംവിധാനം സ്ഥാപിക്കുക എന്നതായിരുന്നു.
  • കേന്ദ്ര (ഫെഡറൽ) ഗവൺമെൻ്റിനും,സംസ്ഥാനങ്ങൾക്കും ഇടയിൽ രാഷ്ട്രീയ അധികാരം വിതരണം ചെയ്യാനും അതുവഴി അധികാരത്തിൻ്റെ സന്തുലിതാവസ്ഥ ഉറപ്പാക്കാനുമായിരുന്നു ഇത്.
  • പുതിയ ഭരണഘടനപ്രകാരം രൂപീകരിക്കപ്പെട്ട അമേരിക്കൻ ഐക്യ നാടുകളുടെ ആദ്യ പ്രസിഡൻ്റായി ജോർജ് വാഷിംങ്ടൺ തിരഞ്ഞെടുക്കപ്പെട്ടു

Related Questions:

SEVEN YEARS WAR ഏതൊക്കെ രാജ്യങ്ങൾ തമ്മിൽ നടന്ന യുദ്ധമാണ്?

ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

  1. 1774 ൽ ഫിലാഡൽഫിയയിലാണ് സമ്മേളിച്ചത്
  2. ബ്രിട്ടനിലെ രാജാവിനെയും പാർലമെൻ്റിനെയും ജനങ്ങളെയും അഭിസംബോധന ചെയ്തു മൂന്നു പ്രമേയങ്ങൾ പാസാക്കി
  3. പതിമൂന്ന് കോളനികളുടെയും പ്രതിനിധികൾ പങ്കെടുത്തു

    'ഒലിവ് ബ്രാഞ്ച് പെറ്റീഷനു'മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏത് ?

    1. അമേരിക്കൻ വിപ്ലവത്തിന്റെ പ്രാരംഭഘട്ടത്തിൽ 1745ൽ കോണ്ടിനെന്റൽ കോൺഗ്രസ് അംഗീകരിച്ച രേഖ
    2. ജോർജ്ജ് മൂന്നാമൻ രാജാവിനാണ് ഈ  നിവേദനം സമർപ്പിക്കപ്പെട്ടത് 
    3. ജോർജ്ജ് മൂന്നാമൻ ഈ നിവേദനം സ്വീകരിക്കുകയും, കോളനിവാസികളുമായി സഖ്യം ചെയ്യുകയും ചെയ്തു
      The Declaration of Independence in America was prepared by ___ and ___.
      ചുവടെ കൊടുത്തിരിക്കുന്നവയിൽ അമേരിക്കൻ വിപ്ലവത്തിന് ഇടയാക്കിയ കാരണങ്ങളിൽ ഉൾപെടുന്നത് ഏത്?