Challenger App

No.1 PSC Learning App

1M+ Downloads
ശിവരാമൻ സമിതി ശുപാർശ പ്രകാരം നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡവലപ്മെൻ്റ് (NABARD) ഏത് പദ്ധതി കാലത്തിലാണു സ്ഥാപിതമായത് ?

Aഅഞ്ചാം പദ്ധതി (1974-79)

Bആറാം പദ്ധതി (1980-85)

Cഏഴാം പദ്ധതി (1985-90)

Dഎട്ടാം പദ്ധതി (1992-97)

Answer:

B. ആറാം പദ്ധതി (1980-85)

Read Explanation:

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് (NABARD)

  • ബി. ശിവരാമൻ സമിതിയുടെ (B. Sivaraman Committee) ശുപാർശ പ്രകാരം നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് (NABARD) സ്ഥാപിതമായത് ആറാം പഞ്ചവത്സര പദ്ധതി (Sixth Five-Year Plan - 1980–1985) കാലയളവിലാണ്.

  • പൊതുമേഖലാ സ്ഥാപനമായ നബാർഡ് മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു.

  • കാർഷിക മേഖലാ വികസനം, ചെറുകിട-കുടിൽ വ്യവസായങ്ങളുടെ വികസനം, കൈത്തൊഴിൽ വികസനം, ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തിക നിലയെ താങ്ങി നിർത്തൽ, ഗ്രാമപ്രദേശങ്ങളിൽ നിലനിൽക്കാവുന്ന സമഗ്ര വികസനപദ്ധതികൾ നടപ്പാക്കുക എന്നിവയാണ് നബാർഡിന്റെ ഉദ്ദേശലക്ഷ്യങ്ങൾ.

  • 1982 ജൂലൈ 12നു പാർലമെന്റിന്റെ പ്രത്യേക നിയമം വഴി നബാർഡ് സ്ഥാപിതമായി.

  • ഗ്രാമീണ കാർഷിക,ചെറുകിട വ്യവസായ മേഖലകളിലേക്ക് കൂടുതൽ മൂലധന നിക്ഷേപം കൊണ്ടുവന്ന് ഗ്രാമീണ പ്രദേശങ്ങളെ ശാക്തീകരിക്കുക എന്നതായിരുന്നു നബാർഡിന്റെ സ്ഥാപന ലക്ഷ്യം. 

  • ഭാരതീയ റിസർവ് ബാങ്ക് അതിന്റെ കയ്യിലുണ്ടായിരുന്ന നബാർഡിന്റെ ഓഹരികളും ഭാരതീയ ഗവണ്മെന്റിനു കൈമാറിയതിനാൽ നബാർഡിന്റെ 99 ശതമാനം ഓഹരികളും ഇപ്പോൾ ഭാരത സർക്കാരിന്റെ ഉടമസ്ഥതയിലാണ്.


Related Questions:

What was a key focus of the First Five Year Plan (1951-1956)?

Annual plans were introduced in India between which of the following Five-Year Plans ?

  1. Between the Third and Fourth Five-Year Plans
  2. Between the Fifth and Sixth Five-Year Plans
  3. Between the Sixth and Seventh Five-Year Plans
  4. Between the Seventh and Eighth Five-Year Plans

    താഴെപ്പറയുന്ന പ്രസ്‌താവനകൾ പരിഗണിക്കുക : തുടർന്ന് മേൽപ്പറഞ്ഞ പ്രസ്താവനകളിൽ ഏതാണ് ശരി

    1. പത്താം പഞ്ചവത്സര പദ്ധതി പ്രകാരം, കേരളത്തിലെ വികേന്ദ്രീകരണ പരിപാടി പുനഃക്രമികരിക്കുകയും "കേരള വികസന പദ്ധതി" എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു
    2. 1992-ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ ഭേദഗതി സർക്കാരിൻ്റെ മൂന്നാം സ്ട്രാറ്റം തലത്തിൽ പ്രവർത്തനപരവും സാമ്പത്തികവും ഭരണപരവുമായ സ്വയംഭരണം സൃഷ്ടിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് നൽകി
    3. പതിനൊന്നാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിൽ 'പീപ്പിൾസ് പ്ലാനിംഗ്' എന്ന ആശയത്തിന് ഊന്നൽ നൽകി കേന്ദ്രീകരണത്തിൻ്റെ മുഴുവൻ പ്രക്രിയയും നവീകരിച്ചു
      'പട്ടിണി ഇല്ലാതാക്കൽ, സാമൂഹ്യ നീതി, തുല്യതയിലധിഷ്ഠിതമായ വളർച്ച' ഈ ഉദ്ദേശത്തോട് കൂടി തുടങ്ങിയ പഞ്ചവൽസര പദ്ധതി:
      ഒന്നാം പഞ്ചവത്സര പദ്ധതിയിൽ പ്രാധാന്യം നൽകിയത് ഏത് മേഖലയ്ക്കാണ്?