Challenger App

No.1 PSC Learning App

1M+ Downloads
ബുദ്ധിശക്തിയുടെ ബഹുമുഖ സിദ്ധാന്ത പ്രകാരം നൃത്തം ചെയ്യുന്ന വ്യക്തികളിൽ ഏതു തരം ബുദ്ധിയാണ് മുന്നിട്ടു നിൽക്കുന്നത് ?

Aവ്യക്ത്യാന്തര ബുദ്ധി

Bശാരീരിക ചലനപര ബുദ്ധി

Cഭാഷാപരമായ ബുദ്ധി

Dദൃശ്യസ്ഥലപര ബുദ്ധി

Answer:

B. ശാരീരിക ചലനപര ബുദ്ധി

Read Explanation:

ബഹുതരബുദ്ധികൾ (Multiple Intelligences)

  • ഹൊവാർഡ് ഗാർഡ്നർ ആണ് ബഹുതരബുദ്ധി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്.
  • 1983 ൽ ഈ സിദ്ധാന്തം 'മനസിൻ്റെ ചട്ടക്കൂടുകൾ'  (Frames of Mind) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു. 
  • അദ്ദേഹം ബുദ്ധിയുടെ പ്രവർത്തനങ്ങൾ അപഗ്രഥിച്ച് ആദ്യം 7 തരം ബുദ്ധിയുണ്ടെന്നും ('മനസിൻ്റെ ചട്ടക്കൂടുകൾ'  (Frames of Mind)) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു) പിന്നീട് 9 തരം ബുദ്ധിയുണ്ടെന്നും  വാദിച്ചു. 
    1. ദർശന/സ്ഥലപരിമാണബോധ ബുദ്ധിശക്തി 
    2. വാചിക/ഭാഷാപര ബുദ്ധിശക്തി
    3. യുക്തിചിന്തന/ഗണിത ബുദ്ധിശക്തി
    4. ശാരീരിക /ചാലക ബുദ്ധിശക്തി
    5. സംഗീതാത്മക/താളാത്മക ബുദ്ധിശക്തി
    6. വ്യക്തി പാരസ്പര്യ ബുദ്ധിശക്തി
    7. ആത്മദർശന ബുദ്ധിശക്തി
    8. പ്രകൃതിബന്ധിത ബുദ്ധിശക്തി
    9. അസ്തിത്വപരമായ ബുദ്ധിശക്തി

ശാരീരിക ചലനപര ബുദ്ധിശക്തി (Bodily / Kinesthetic Intelligence)

സ്വന്തം ശരീരത്തെ നിയന്ത്രിക്കാനും ആഗ്രഹിക്കുന്ന വിധത്തില്‍ ചലിപ്പിക്കാനും കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്തോടെയാണ്.

  • കായികതാരം 
  • നർത്തകൻ 
  • നടൻ 
  • ശില്പി  
  • സർക്കസ് താരം 

എന്നീ മേഖലകളില്‍ മികവു തെളിയിക്കുന്നവര്‍ ഈ ബുദ്ധിയില്‍ മുന്നിട്ടുനില്‍ക്കുന്നവരാണ്.


Related Questions:

അസ്‌തിത്വ ബോധ ബുദ്ധിയെ വിശദീകരിക്കുന്ന വാചകം തെരഞ്ഞെടുക്കുക :
ബിനെറ്റ് എന്ന മനഃശാസ്ത്രജ്ഞന്റെ ജന്മസ്ഥലം ?
ദൃശ്യസ്ഥലപരമായ ബുദ്ധി ഉപയോഗിക്കാൻ അവസരം നൽകുന്ന പ്രവർത്തനമേത് ?
കാലിക വയസ്സ് മാനസിക വയസ്സിനേക്കാൾ കൂടുമ്പോൾ ബുദ്ധിമാനം :

ലൈസുമാൻ്റെ ബുദ്ധിമാനം (12) 100ൽ താഴെയാണ്. കൂടാതെ മാനസിക വയസ്സ് 14 ഉം ആണ്. ശാരീരിക വയസ്സുമായി ബന്ധപ്പെട്ട 4 പ്രസ്‌താവനകൾ ചുവടെ കൊടുക്കുന്നു.

(i) ശാരീരിക വയസ്സ് 13 ആണ്.

(ii) ശാരീരിക വയസ്സ് 14 ആണ്.

(iii) ശാരീരിക വയസ്സ് 15 ആണ്.

(iv) ശാരീരിക വയസ്സ് 16 ആണ്.

എങ്കിൽ, ലൈസുമാന്റെ ശാരീരിക വയസ്സിനെ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയേത് ?