Challenger App

No.1 PSC Learning App

1M+ Downloads
മനോവിശ്ലേഷണ സിദ്ധാന്തം വികസിപ്പിച്ച വ്യക്തിയുടെ പേര് ?

Aസിഗ്മണ്ട് ഫ്രോയ്ഡ്

Bവില്യം വൂണ്ട്

Cമാക്സ് വെർത്തിമർ

Dജോൺ ബി. വാട്സൺ

Answer:

A. സിഗ്മണ്ട് ഫ്രോയ്ഡ്

Read Explanation:

മനോവിശ്ലേഷണ സിദ്ധാന്തം (Psychoanalytic Theory)

  • ആസ്ട്രിയൻ മനഃശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡാണ് ഇതിൻറെ ആവിഷ്കർത്താവ്.
  • മനസ്സിൻറെ ആന്തരിക പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ഫ്രീ അസോസിയേഷൻ, സ്വപ്ന വിശകലനം, പിശകുകളുടെ വിശകലനം എന്നിവ ഉപയോഗിച്ചു. 
  • ഫ്രോയ്ഡിന്റെ മനോവിശ്ലേഷണ സിദ്ധാന്തം (സൈക്കോ അനലിറ്റിക് സിദ്ധാന്തം) അനുസരിച്ച് വ്യക്തിത്വം വികസിക്കുന്നത് നിരവധി ഘട്ടങ്ങളിലൂടെയാണ്. 
  • ഓരോന്നിനും ഒരു പ്രത്യേക ആന്തരിക മാനസിക സംഘട്ടനമുണ്ട്. 
  • ബോധതലമല്ല മറിച്ച് അബോധതലമാണ് ശരിയായ യാഥാർഥ്യം എന്ന് അദ്ദേഹം കരുതി. 
  • അബോധതലത്തിലുള്ള കാര്യങ്ങളാണ് ചിന്തയിലൂടെയും സ്വപ്നങ്ങളിലൂടെയുമൊക്കെ പ്രകാശിതമാവുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. 
  • ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിങ്ങനെയുള്ള വ്യക്തിത്വത്തിൻ്റെ മൂന്നു ഭാഗങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. 
  • കാൾ യുങ്ങ്, ആൽഫ്രെഡ് അഡ്‌ലർ എന്നിവരാണ് മറ്റു വക്താക്കൾ. 

Related Questions:

വ്യക്ത്യാന്തര ബുദ്ധിയുടെ ക്ഷമത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നല്കാവുന്ന പ്രവർത്തനം ഏത് ?
ശാരീരിക ചലനപരമായ ബുദ്ധി വികാസത്തിന് സഹായിക്കുന്ന പഠനപ്രവര്‍ത്തനം താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതാണ് ?

ഗിൽഫോർഡ്ൻ്റെ ത്രിമാന സിദ്ധാന്തത്തിന്റെ മൂന്ന് മുഖങ്ങൾ തിരഞ്ഞെടുക്കുക :

  1. പഠനം
  2. ഉള്ളടക്കം
  3. അഭിപ്രേരണ
  4. പ്രവർത്തനം
  5. ഉല്പന്നം
    സ്വന്തം ശക്തിദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ഒരാളെ സഹായിക്കുന്ന ബുദ്ധി ?
    ഗിൽഫോർഡിന്റെ ത്രിമാന ബുദ്ധി സിദ്ധാന്തത്തിന്റെ ഫലസിദ്ധി ഘടകത്തിലെ ഏറ്റവും ഉയർന്ന തലം ?