Challenger App

No.1 PSC Learning App

1M+ Downloads
വ്ളാഡിമർ കെപ്പന്റെ കാലാവസ്ഥാവർഗീകരണമനുസരിച്ച് ഉഷ്‌ണമിതോഷ്‌ണ കാലാവസ്ഥ :

Aഉഷ്ണമേറിയ മാസത്തിലെ ശരാശരി താപനില 10° സെൽഷ്യ സിൽ താഴെയായിരിക്കും.

Bശരാശരി പ്രതിമാസ ഊഷ്‌മാവ് വർഷം മുഴുവൻ 18° സെൽഷ്യസിൽ കൂടുതലുള്ള പ്രദേശങ്ങൾ

Cശൈത്യമേറിയ മാസത്തിൽ ശരാശരി ഊഷ്‌മാവ് 18° സെൽഷ്യസിനും മൈനസ് 30° സെൽഷ്യസിനും ഇടയിലുമാണ്.

Dഉഷ്ണമേറിയ മാസത്തിലെ ശരാശരി താപനില 10° സെൽഷ്യസിൽ കൂടുതലും ശൈത്യമേറിയ മാസത്തിലെ ശരാശരി താപനില മൈനസ് 30 സെൽഷ്യസിൽ കുറവു മായിരിക്കും.

Answer:

C. ശൈത്യമേറിയ മാസത്തിൽ ശരാശരി ഊഷ്‌മാവ് 18° സെൽഷ്യസിനും മൈനസ് 30° സെൽഷ്യസിനും ഇടയിലുമാണ്.

Read Explanation:

വ്ളാഡിമർ കെപ്പന്റെ കാലാവസ്ഥാവർഗീകരണം

  • കെപ്പൻ മാതൃക പ്രതിമാസ ഊഷ്‌മാവിന്റെയും മഴ ലഭ്യതയുടെയും അളവ് അടിസ്ഥാനമാക്കിയാണ് തയാറാക്കപ്പെട്ടത്.

  • കെപ്പൻ അഞ്ച് പ്രധാന കാലാവസ്ഥാ ഉപവിഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.


(i) ഉഷ്ണ‌മേഖലാ കാലാവസ്ഥ (Tropical climates)

ശരാശരി പ്രതിമാസ ഊഷ്‌മാവ് വർഷം മുഴുവൻ 18° സെൽഷ്യസിൽ കൂടുതലുള്ള പ്രദേശങ്ങൾ

(ii) വരണ്ട കാലാവസ്ഥ (Dry climates)

വരണ്ട അവസ്ഥ കുറവാണെങ്കിൽ അർധമരുഭൂമി (semi-arid) കാലാവസ്ഥയും (S), വരൾച്ച കൂടുതലാണെങ്കിൽ മരുഭൂമി (arid) കാലാവസ്ഥയുമായിരിക്കും (W).


iii) ഉഷ്‌ണമിതോഷ്‌ണ കാലാവസ്ഥ (Warm Temperate climate)

ശൈത്യമേറിയ മാസത്തിൽ ശരാശരി ഊഷ്‌മാവ് 18° സെൽഷ്യസിനും മൈനസ് 30° സെൽഷ്യസിനും ഇടയിലുമാണ്.

(iv) ശീത മിതോഷ്‌ണ കാലാവസ്ഥ (Cool Temperate climate) 

ഉഷ്ണമേറിയ മാസത്തിലെ ശരാശരി താപനില 10° സെൽഷ്യസിൽ കൂടുതലും ശൈത്യമേറിയ മാസത്തിലെ ശരാശരി താപനില മൈനസ് 30 സെൽഷ്യസിൽ കുറവു മായിരിക്കും.


(v) ഹിമാവൃത കാലാവസ്ഥ (Ice climate)

 ഉഷ്ണമേറിയ മാസത്തിലെ ശരാശരി താപനില 10° സെൽഷ്യ സിൽ താഴെയായിരിക്കും.


Related Questions:

The easterly jet stream is most confined to which latitude in the month of August?

Which of the following statements are correct?

  1. Temperature in Punjab can fall below freezing in winter.
  2. The Ganga Valley experiences westerly or northwesterly winds.
  3. All parts of India get uniform rainfall from the northeast monsoon.
    ഏത് മാസത്തിലാണ് ITCZ ൻ്റെ സ്ഥാനം 25° വടക്ക് അക്ഷാംശപ്രദേശത്ത് ഗംഗാസമതലത്തിന് മുകളിലാവുന്നത് ?

    Choose the correct statement(s)

    1. The low-pressure system over the Bay of Bengal strengthens in December, causing extended monsoon rains.
    2. The centre of low pressure completely disappears from the peninsula by mid-December.
      ഉത്തരമഹാസമതലത്തിലും പഞ്ചാബിലും ശൈത്യകാല വിളകൾക്ക് പ്രയോജന കരമായ ശൈത്യകാല മഴ ലഭിക്കുന്നതിന് കാരണമായ പ്രതിഭാസം