App Logo

No.1 PSC Learning App

1M+ Downloads
മൺസൂണിന്റെ പിൻവാങ്ങൽ കാലഘട്ടം ?

Aഒക്ടോബർ- നവംബർ

Bജൂൺ - ജൂലായ്

Cമാർച്ച് - ഏപ്രിൽ

Dഫെബ്രുവരി - മാർച്ച്

Answer:

A. ഒക്ടോബർ- നവംബർ

Read Explanation:

മൺസൂണിൻ്റെ പൻവാങ്ങൽ കാലം

  • ഒക്ടോബർ, നവംബർ മാസങ്ങളിലാണ് മൺസൂൺ പിന്മാറുന്നത്.
  • സൂര്യൻ്റെ ദക്ഷിണാർദ്ധ ഗോളത്തിലേക്കുള്ള അയനാരംഭത്തോടെ ഗംഗാസമതലത്തിലെ ന്യൂനമർദമേഖലയും തെക്കോട്ട് നീങ്ങാൻ തുടങ്ങും.
  • തന്മൂലം സെപ്തംബർ അവസാനത്തോടെ തെക്കുപടിഞ്ഞാറൻ മൺസൂൺ ദുർബലപ്പെടാൻ തുടങ്ങുന്നു.
  • പശ്ചിമ രാജസ്ഥാനിൽനിന്നും സെപ്‌തംബർ ആദ്യവാരത്തോടെ മൺസൂൺ പിന്മാറുന്നു.
  • സെപ്ത‌ംബർ അവസാനത്തോടെ രാജസ്ഥാൻ, ഗുജറാത്ത്, പടിഞ്ഞാറൻ ഗംഗാസമതലം, മധ്യഉന്നതതടങ്ങൾ (Central high lands) എന്നിവിടങ്ങളിൽനിന്നും മൺസൂൺ പിന്മാ റുന്നു.
  • ബംഗാൾ ഉൾക്കടലിന്റെ വടക്കുഭാഗങ്ങളിൽ ഒക്ടോബർ ആരംഭത്തോടെ ന്യൂനമർദം വ്യാപിക്കുന്നു.
  • നവംബർ തുടക്കത്തിൽ ഇത് കർണാടകം, തമിഴ്‌നാട് പ്രദേശങ്ങളിലേക്ക് നീങ്ങുന്നു.
  • ഡിസംബർ മധ്യത്തോടെ ന്യൂനമർദകേന്ദ്രം ഉപദ്വീപിയ ഇന്ത്യയിൽനിന്നും പൂർണ മായും നീക്കംചെയ്യപ്പെടുന്നു.
  • തെളിഞ്ഞ ആകാശവും ഉയരുന്ന താപനിലയും പിൻവാങ്ങുന്ന മൺസൂണിന്റെ പ്രത്യേകതയാണ്.
  • ഈ സമയത്തും കര ഈർപ്പം നിറഞ്ഞതായിരിക്കും.
  • ഉയർന്ന താപനിലയും, കൂടിയ അന്തരീക്ഷ ആർദ്രതയും ദിനാന്തരീക്ഷസ്ഥിതി വളരെ ദുസ്സഹമാക്കുന്നു.
  • ഇത് പൊതുവെ 'ഒക്ടോബർ ചൂട് എന്നറിയപ്പെടുന്നു. 

Related Questions:

Which one of the following statements best explains the origin of western cyclonic disturbances affecting India in winter?
Which of the following wind phenomena is characterized by dry and hot winds blowing in the afternoon and continuing well into midnight in the northwest region of India?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ ചിറാപുഞ്ചി സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?
ഉഷ്ണ കാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന കാറ്റ് ഏതാണ് ?
ഉയരം കുടുതലായതിനാൽ പശ്ചിമഘട്ടത്തിലെ കുന്നുകളിൽ താപനില .............. സെൽഷ്യസിന് താഴെയായിരിക്കും.