App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം, ഏത് രാജ്യത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭമായിരുന്നു ഡൗസ് പദ്ധതി?

Aഅമേരിക്ക

Bസോവിയറ്റ് റഷ്യ

Cഇറ്റലി

Dജർമ്മനി

Answer:

D. ജർമ്മനി

Read Explanation:

ഡൗസ് പദ്ധതി (DAWS PLAN)

  • ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ജർമ്മനിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന സംരംഭമായിരുന്നു ഡൗസ് പദ്ധതി.
  • പദ്ധതി ആസൂത്രണം ചെയ്യാൻ ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ അധ്യക്ഷൻ അമേരിക്കൻ ബാങ്കറും നയതന്ത്രജ്ഞനുമായ ചാൾസ് ജി ഡൗസ് ആയിരുന്നു
  • അദ്ദേഹത്തിന്റെ പേരിലാണ് ഈ പദ്ധതി അറിയപ്പെടുന്നത്.
  • ഈ പദ്ധതി 1924-ൽ നടപ്പിലാക്കി
  • സഖ്യശക്തികൾക്കുള്ള ജർമ്മനിയുടെ നഷ്ടപരിഹാര തുകയുടെ അടവുകൾ പുനഃക്രമീകരിക്കാനാണ് പദ്ധതി പ്രധാനമയും ലക്ഷ്യമിട്ടത്
  • ഇത് പ്രകാരം നിശ്ചിത വാർഷിക അടവുകൾക്ക് പകരം, ജർമ്മനിയുടെ പണമടയ്ക്കാനുള്ള കഴിവിനെ അടിസ്ഥാനമാക്കി തവണകൾ നിശ്ചയിക്കപ്പെട്ടു
  • നഷ്ടപരിഹാര തുക അടയ്ക്കാനും, ജർമ്മനിയുടെ സമ്പദ്‌വ്യവസ്ഥയെ സ്ഥിരപ്പെടുത്താനുമുള്ള സഹായമായി 40 ദശ  ലക്ഷം ഡോളർ വിദേശ വായ്പയും ഇതോടെ ജർമ്മനിക്ക് അനുവദിക്കപ്പെട്ടു.

Related Questions:

നാസിസത്തിൻ്റെ പ്രധാന ചിഹ്നം എന്തായിരുന്നു?
പേൾ ഹാർബർ ആക്രമണ സമയത്ത് ജപ്പാൻ്റെ പ്രധാനമന്ത്രി ആരായിരുന്നു?
രണ്ടാം ലോകമഹായുദ്ധാനന്തരം ഏത് രാജ്യമാണ് ട്രൂമാൻ ഡോക്ട്രിൻ എന്ന വിദേശ നയം പ്രഖ്യാപിച്ചത് ?
രണ്ടാം ലോകമഹായുദ്ധത്തിൻ്റെ ആസന്ന കാരണമായി മാറിയ സംഭവമേത്?
ഹിരോഷിമയിൽ അണുബോംബ് വർഷിച്ച വിമാനം നിയന്ത്രിച്ചിരുന്ന വൈമാനികൻ ആരാണ്?