App Logo

No.1 PSC Learning App

1M+ Downloads
കരയുമായി സമ്പർക്കത്തിലുള്ള വായു സാവധാനം ചൂടുപിടിക്കുന്നു. ചൂടുപിടിച്ച താഴത്തെ പാളിയിലെ വായുവുമായി സമ്പർക്കത്തിലുള്ള മുകളിലത്തെ പാളിയും ചൂടുപിടിക്കുന്നു. ഈ പ്രക്രിയ അറിയപ്പെടുന്നത് :

Aസംനയനം

Bഅഭിവഹനം

Cതാപചാലനം

Dസംവഹനം

Answer:

A. സംനയനം

Read Explanation:

സംനയനം (Conduction)

  • കരയുമായി സമ്പർക്കത്തിലുള്ള വായു സാവധാനം ചൂടുപിടിക്കുന്നു. ചൂടുപിടിച്ച താഴത്തെ പാളിയിലെ വായുവുമായി സമ്പർക്കത്തിലുള്ള മുകളിലത്തെ പാളിയും ചൂടുപിടിക്കുന്നു. ഈ പ്രക്രിയയെ സംനയനം എന്നു വിളിക്കുന്നു. 

  • വ്യത്യസ്ത ഊഷ്മാവുള്ള രണ്ടു വസ്തുക്കൾ സമ്പർക്കത്തിലാവുമ്പോൾ ചൂടുള്ളതിൽനിന്ന് തണുത്ത വസ്തുവിലേക്ക് ഊർജം പ്രവഹിക്കുമ്പോഴാണ് സംനയനം സാധ്യമാകുന്നത്. 

  • രണ്ടു വസ്തുക്കളുടെയും ഊഷ്മാവ് ഒരുപോലെയാകുംവരെയോ, വസ്തുക്കൾ തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെടുന്നതുവരെയോ ഈ താപകൈമാറ്റം തുടരുന്നു. 

  • അന്തരീക്ഷത്തിന്റെ താഴത്തെ പാളി ചൂടുപിടിക്കുന്നത് പ്രധാനമായും സംനയനപ്രക്രിയയിലൂടെയാണ്


Related Questions:

ഭൂമധ്യരേഖയിൽ നിന്ന് 10° തെക്കും 10º വടക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കാലാവസ്ഥാ മേഖല :
അന്തരീക്ഷസ്ഥിതിയിലെ എല്ലാ വ്യതിയാനങ്ങളും സംഭവിക്കുന്ന അന്തരീക്ഷ പാളിയാണ് ?

What are the main gases that are absorbing terrestrial radiation?

  1. water vapor
  2. carbon dioxide
  3. methane
    തിരശ്ചീനതലത്തിലുള്ള വായുവിന്റെ ചലനത്തിലൂടെ താപം കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയ :
    ആകാശത്തിൽ പാളികൾ പോലെ കാണപ്പെടുന്ന മേഘം?