Challenger App

No.1 PSC Learning App

1M+ Downloads
മേഘരൂപീകരണം, മഴ, മഞ്ഞ്, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ പ്രതിഭാസങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ മേഖല ഏത് ?

Aസ്ട്രാറ്റോസ്ഫിയർ

Bട്രോപ്പോസ്ഫിയർ

Cമിസോസ്ഫിയർ

Dതെർമോസ്ഫിയർ

Answer:

B. ട്രോപ്പോസ്ഫിയർ

Read Explanation:

  • ധ്രുവങ്ങളിൽ 9 കിലോമീറ്ററും ഭൂമധ്യപ്രദേശങ്ങളിൽ 18 കിലോമീറ്റർ വരെയും വ്യത്യസ്തമായ വ്യാപ്തി കാണിക്കുന്ന ട്രോപോസ്ഫിയർ ഭൗമോപരിതത്തോടുചേർന്നുള്ള അന്തരീക്ഷപാളിയാണ്.
  • മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങൾ വസിക്കുന്ന ഏറ്റവും താഴ്ന്ന വിതാനത്തിലുള്ള അന്തരീക്ഷ പാളിയാണിത്.
  • ഭൂതലത്തിൽ നിന്നും താപമേൽക്കുന്ന ഈ മേഖല ഓരോ 165 മീറ്റർ ഉയരത്തിനും ഒരു ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ താപശോഷണം കാണിക്കുന്നു.
  • കാറ്റ്, മഴ, ഹിമപാതം, മേഘങ്ങൾ, ഇടി, മിന്നൽ, തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങളെല്ലാം നടക്കുന്നത് ട്രോപ്പോസ്ഫിയറിലാണ്

Related Questions:

What are the main gases that are absorbing terrestrial radiation?

  1. water vapor
  2. carbon dioxide
  3. methane
    Which of the following is true about the distribution of water vapour in the atmosphere?

    താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ അന്തരീക്ഷ പാളി തിരിച്ചറിയുക :

    • സ്ട്രാറ്റോസ്ഫിയറിന് മുകളിൽ 80 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചുകിടക്കുന്ന അന്തരീക്ഷപാളി

    • ഉയരം കുടുംതോറും ഈ പാളിയിലെ താപനില കുറഞ്ഞുവരുന്നതായി കാണാം.

    • ഭൗമോപരി തലത്തിൽ നിന്ന് 80 കിലോമീറ്റർ ഉയരത്തിൽ എത്തുമ്പോഴേക്കും താപനില -100°C വരെ താഴുന്നു. 

    അന്തരീക്ഷത്തിലെ ഏറ്റവും മുകളിലുള്ള പാളി ഏത് ?
    Which layer of the Atmosphere helps in Radio Transmission?