App Logo

No.1 PSC Learning App

1M+ Downloads
മദ്യം മസ്തിഷ്കത്തിലെ ഏത് നാഡീയ പ്രേക്ഷകത്തിന്റെ പ്രവർത്തനത്തെയാണ് ത്വരിതപ്പെടുത്തുന്നത് ?

Aഗാമാ അമിനോബ്യൂട്ടിറിക് അമ്ലം

Bഗ്ലൈസിൻ

Cഗ്ലുട്ടാമേറ്റ്

Dഅസ്പാർറ്റേറ്റ്

Answer:

A. ഗാമാ അമിനോബ്യൂട്ടിറിക് അമ്ലം

Read Explanation:

മദ്യവും റിഫ്ളക്‌സും

  • മദ്യം മസ്തിഷ്‌കത്തിലെ ഗാമാ അമിനോ ബ്യൂട്ടിറിക് ആസിഡ് (GABA) എന്ന നാഡീയ പ്രേഷകത്തിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു.

  • മസ്‌തിഷ്‌ക പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുന്ന ഈ നാഡീയ പ്രേക്ഷകത്തിൻ്റെ ഉയർന്ന അളവ് റിഫ്ളക്സ് പ്രവർത്തനങ്ങൾ മന്ദീഭവിക്കുന്നതിനും ഉചിതമായ തീരുമാനങ്ങൾ ഉചിതസമയത്ത് കൈക്കൊള്ളുന്നതിനും തടസ്സമാകുന്നു

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ സിംപതറ്റിക് വ്യവസ്ഥയ‍ുടെ പ്രവര്‍ത്തനത്താല്‍ മന്ദീഭവിക്ക‍ുന്നത്‌ ഏതെല്ലാം?

1.ഉമിനീര്‍ ഉല്പാദനം

2.ഉദരാശയ പ്രവര്‍ത്തനം

3.ക‍ുടലിലെ പെരിസ്റ്റാള്‍സിസ്

സെറിബ്രത്തിൻ്റെ ചാര നിറത്തിലുള്ള പുറം ഭാഗം ഏത് പേരിൽ അറിയപ്പെടുന്നു ?
ന്യൂറോണിന്റെ നീണ്ട തന്തു ?

താഴെത്തന്നിരിക്കുന്നവയില്‍ ഇന്റര്‍ന്യൂറോണുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത്?

1.ആവേഗങ്ങളെ പേശികളിലേയ്ക്ക് എത്തിക്കുന്നു.

2.ആവേഗങ്ങളെ സുഷുമ്നയില്‍ എത്തിക്കുന്നു.

3.സംവേദ ആവേഗങ്ങള്‍ക്കനുസരിച്ച് വേഗത്തിലുള്ള പ്രതികരണനിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കുന്നു.

4.ആവേഗങ്ങളെ ഗ്രാഹികളിലെത്തിക്കുന്നു.

ശരീര ചലനവുമായി ബന്ധപ്പെട്ട നാഡി?