Aമൂലധനം
Bഅദ്ധ്വാനം
Cതൊഴിൽ
Dസംരംഭകത്വം
Answer:
B. അദ്ധ്വാനം
Read Explanation:
ഉൽപ്പാദന പ്രക്രിയ ഏതൊരു വസ്തുവിന്റെയും ഉൽപ്പാദന പ്രക്രിയക്ക് ഭൂമി, അദ്ധ്വാനം,മൂലധനം, സംരംഭകത്വം എന്നീ നാല് ഘടകങ്ങൾ അനിവാര്യമാണ്. ഇവയെ ഉപയോഗപ്പെടുത്തുന്നതിന് കിട്ടുന്ന പ്രതിഫലങ്ങൾ 1. ഭൂമി -പാട്ടം 2. അദ്ധ്വാനം -വേതനം 3. മൂലധനം -പലിശ 4. സംരംഭകത്വം -ലാഭം 1.മൂലധനം (CAPITAL ) ഒരു സംരംഭത്തിൽ ഉടമസ്ഥൻ മുടക്കുന്ന മുത്തലിനെയാണ് മൂലധനം എന്ന് വിളിക്കുന്നത്. ഉൽപ്പാദന പ്രക്രിയയെ സഹായിക്കുന്ന എല്ലാ മനുഷ്യനിർമ്മിത വിഭവങ്ങളും മൂലധനമാണ്. 2.അദ്ധ്വാനം (LABOUR) പ്രതിഫലത്തിനായി മനുഷ്യർ ചെയ്യുന്ന ബൗദ്ധികമോ കായികമോ ആയ എല്ലാ പ്രയത്നങ്ങളും അദ്ധ്വാനത്തിൽപെടുന്നു . 3.സംരംഭകത്വം (ENTREPRENEURSHIP/ORGANISATION) ഭൂമി, മൂലധനം ,അദ്ധ്വാനം എന്നീ ഘടകങ്ങളെ അനുയോജ്യമായ രീതിയിൽ സംയോജിപ്പിച്ചു ഉൽപ്പാദനം സാധ്യമാക്കുന്നത് സംരംഭകത്വം എന്ന പ്രക്രിയയിലൂടെയാണ്.