App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ തീരപ്രദേശത്തെ ജനതയുടെ പ്രധാന സാമ്പത്തിക മേഖല ഏതാണ് ?

Aകൃഷി,മൽസ്യ ബന്ധനം

Bവ്യവസായം

Cകച്ചവടം

Dസാമൂഹികസേവനം

Answer:

A. കൃഷി,മൽസ്യ ബന്ധനം

Read Explanation:

സാമ്പത്തിക പ്രവർത്തനങ്ങൾ I. കൃഷി,മൽസ്യബന്ധനം എന്നിവസയാണ് തീരപ്രദേശത്തെ ജനതയുടെ പ്രധാന സാമ്പത്തിക പ്രവർത്തനങ്ങൾ II. വിവിധ ധാതു അധിഷ്ഠിത വ്യവസായങ്ങൾ,കപ്പൽ നിർമ്മാണം,മൽസ്യ സംസ്ക്കരണം ഉപ്പു നിർമ്മാണം തുടങ്ങിയ വ്യവസായങ്ങളും തീരദേശത്തുണ്ട് III. വിനോദസഞ്ചരം അനുദിനം വളർന്നുവരുന്ന തൊഴിൽമേഖലയാണ് IV. തീരപ്രദേശത്തെ വ്യവസായ പുരോഗതിക്കു തുറമുഖങ്ങളുടെ പങ്ക് വളരെ പ്രധാനമാണ് വ്യാവസായിക ഉൽപ്പന്നങ്ങളും സംസകൃത വസ്തുക്കളും കയറ്റുമതിയും ഇറക്കുമതിയും നടക്കുന്നത് തുറമുഖങ്ങൾ വഴിയാണ്


Related Questions:

റാൻ ഓഫ് കച് ചതുപ്പു പ്രദേശവും കാച്ച് സൗരാഷ്ട്ര മേഖലകളുടെ തീരപ്രദേശങ്ങളും ദാമൻ -ദിയു ,ദാദ്ര -നഗർഹവേലി കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന തീരസമതലം
സമുദ്രകമാനങ്ങളുടെ മേൽക്കൂര ഭാഗം തുടർ അപരദനത്തിലൂടെ തകരുമ്പോൾ കടലിൽ തള്ളി നിൽക്കുന്ന കമാന ഭാഗം ഒരു തൂൺ പോലെ ബാക്കിയാവുന്നു ഇതാണ് ______?
ഇന്ത്യ പാക് അതിർത്തി പ്രദേശമായ കച്ചിലെ ഒരു ചതുപ്പുനിലമാണ് ______?
ചരിത്രപ്രധാനമായ ദണ്ഡി കടപ്പുറാം ഗുജറാത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
ഉപദ്വീപീയ പീഠഭൂമിക്കും അറബിക്കടലിമു ഇടയിൽ സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ ഭൂപ്രദേശമാണ്__________?