Challenger App

No.1 PSC Learning App

1M+ Downloads
ഉൽക്കൃഷ്ട വാതകങ്ങളിൽ, 'രണ്ട് ഇലക്ട്രോൺ സംവിധാനം' വഴി സ്ഥിരത കൈവരിക്കുന്നത് ഏത് മൂലകം ആണ് ?

Aനിയോൺ

Bഹീലിയം

Cആർഗോൺ

Dക്രിപ്റ്റോൺ

Answer:

B. ഹീലിയം

Read Explanation:

'രണ്ട് ഇലക്ട്രോൺ സംവിധാനം' (Duplet configuration)

  • ഹീലിയത്തിന്റെ അറ്റോമിക നമ്പർ 2 ആണ്.

  • ഹീലിയം ആറ്റത്തിന്റെ ഒന്നാം ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണവും 2 ആണ്.

  • ആയതിനാൽ ഹീലിയത്തിന്റെ 'രണ്ട് ഇലക്ട്രോൺ സംവിധാനം' (Duplet configuration), മറ്റ് ഉൽക്കൃഷ്ട വാതകങ്ങളുടേതുപോലെ സ്ഥിരതയുള്ളതാണ്.


Related Questions:

പ്രതീകങ്ങൾ ഉപയോഗിച്ച് ഒരു തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന രീതിയിലുള്ള ചുരുക്കെഴുത്താണ്
ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും പ്രചാരത്തിലുള്ള ഇലക്ട്രോ നെഗറ്റിവിറ്റി സ്കെയിൽ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ്?
സഹസംയോജകബന്ധനത്തിൽ ഏർപ്പെട്ട രണ്ടാറ്റങ്ങൾക്കിടയിൽ പങ്കുവച്ച ഇലക്ട്രോൺ ജോഡിയെ ആകർഷിക്കാനുള്ള, അതത് ആറ്റത്തിന്റെ ആപേക്ഷിക കഴിവാണ് ---.
അലൂമിനിയം ഓക്സൈഡിന്റെ രാസസൂത്രം
കാൽസ്യം ക്ലോറൈഡിന്റെ രാസസൂത്രം