App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ, മണ്ണൊലിപ്പ് തടയുവാൻ സ്വീകരിക്കേണ്ടതായ വിവിധ മാർഗങ്ങളിൽ പെടാത്തത്തേത് ?

  1. മൃഗങ്ങളെ മേയ്ക്കൽ
  2. തടയണകൾ, ബണ്ടുകൾ എന്നിവ ഉപയോഗിച്ച് ഒഴുക്കിന്റെ വേഗത കുറയ്ക്കുക
  3. യന്ത്രങ്ങൾ ഉപയോഗിച്ച് കുന്നിടിക്കുക
  4. ചരിഞ്ഞ പ്രദേശങ്ങൾ തട്ടുതട്ടുകളായി തിരിക്കുക

    Aഒന്നും മൂന്നും തെറ്റ്

    Bമൂന്നും നാലും തെറ്റ്

    Cമൂന്ന് മാത്രം തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    A. ഒന്നും മൂന്നും തെറ്റ്

    Read Explanation:

    മണ്ണൊലിപ്പ് തടയുവാൻ സ്വീകരിക്കേണ്ടതായ വിവിധ മാർഗങ്ങൾ:

    1. സസ്യങ്ങൾ വെച്ചു പിടിപ്പിക്കുക
    2. ജൈവ വേലികൾ നിർമിക്കുക
    3. വനസംരക്ഷണം, സാമൂഹ്യ വനവൽക്കരണം എന്നിവ നടപ്പാക്കുക.
    4. ജൈവവൈവിധ്യം സംരക്ഷിക്കുക
    5. തടയണകൾ, ബണ്ടുകൾ എന്നിവ ഉപയോഗിച്ച് ഒഴുക്കിന്റെ വേഗത കുറയ്ക്കുക
    6. വേഗത്തിൽ ഒഴുകിപ്പോകുന്ന ജലത്തിന്റെ വേഗത കുറയ്ക്കുവാൻ താൽക്കാലികമായ തടികളോ, മരച്ചില്ലകളോ ഇടുക
    7. യന്ത്രങ്ങൾ ഉപയോഗിച്ച് കുന്നിടിക്കുന്നത് ഒഴിവാക്കുക
    8. ചരിഞ്ഞ പ്രദേശങ്ങൾ തട്ടുതട്ടുകളായി തിരിക്കുക

    Note:

            മൃഗങ്ങൾ മേയുമ്പോൾ, ആ പ്രദേശത്തെ ചെടികളും, പുല്ലുകളും ഒക്കെ ഇവ ഭക്ഷിക്കുകയും, വേരാൽ ഉറച്ച് നിന്ന പ്രദേശം, ഉറപ്പ് നഷ്ടപ്പെടുകയും ചെയ്യുന്നു. 

            കൂടാതെ മൃഗങ്ങളുടെ ചവിട്ടേൽക്കുന്ന പ്രദേശം, മണ്ണിനെ അയവുള്ളതാക്കുകയും, മണ്ണൊലിപ്പിന് സാധ്യത കൂട്ടുകയും ചെയ്യുന്നു.    


    Related Questions:

    ഭൂമിയിലെ ജലത്തിൻ്റെ എത്ര ശതമാനം ആണ് ഭൂഗർഭജലം ?
    പകർച്ചവ്യാധികൾ തടയാൻ ആരോഗ്യ പ്രവർത്തകർ കിണറുകളിൽ വിതറുന്ന രാസ വസ്തു എന്ത് ?

    ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് മണ്ണിലാണ് ജൈവാംശം ഏറ്റവും കൂടുതൽ ഉള്ളത് ?

    1. മണൽ
    2. ചെമ്മണ്ണ്
    3. മരങ്ങൾ നിറഞ്ഞ സ്ഥലത്തെ മണ്ണ്
    വിറക് , കൽക്കരി എന്നിവ കത്തുമ്പോൾ പുറത്ത് വരുന്ന ആഗോളതാപനത്തിനു കാരണമാകുന്ന വാതകം ?

    ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ കൃഷിക്ക് അനുയോജ്യമായ മണ്ണുമായി ബന്ധപ്പെട്ടവയിൽ, ശേരിയായവ ഏതെല്ലാം ?

    1. മണൽ മണ്ണാണ് കൃഷിക്ക് അനുയോജ്യം
    2. ജൈവാംശം കൂടുതലുള്ള മണ്ണാണ് കൃഷിക്ക് അനുയോജ്യം.
    3. ജലാഗിരണശേഷി കുറവുള്ള മണ്ണാണ് കൃഷിക്ക് ഉത്തമം.
    4. ഫംഗസ്, ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മജീവികൾ മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കുന്നു.