Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസാതവണകളിൽ മലബാർ തീരവുമായി ബന്ധമുള്ളവ ഏതെല്ലാം ?

  1. റാൻ ഓഫ് കച് ചതുപ്പുനിലം ഇവിടെയാണ്
  2. മംഗലാപുരം മുതൽ കന്യാകുമാരി വരെ വ്യാപിച്ചിരിക്കുന്നു
  3. വർക്കല,ഏഴിമല,ബേക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ തീരങ്ങൾ ഉയർന്നു കാണപ്പെടുന്നു.ഇവിടെ ക്ലിഫ് പോലുള്ള ഭൂരൂപങ്ങൾ കാണാം
  4. ഇവിടുത്തെ മറ്റൊരു സവിശേഷതയാണ് കായലുകൾ .വേമ്പനാട്ടു കായൽ ഇതിൽ പ്രാധാന്യമാണ് .ഇവിടെ കായലുകളും തടാകങ്ങളും കനാലുകൾ വഴി ബന്ധിപ്പിച്ചു ജല ഗതാഗതം സാധ്യമാക്കുന്നു.കോട്ടപ്പുറം മുതൽ കൊല്ലം വരെ ഇത്തരത്തിൽ ഗതാഗത യോഗ്യമാണ് .ഇന്ത്യയിലെ പ്രധാന ദേശീയജലപാതകളിലൊന്നാണിത് [NW3]

    Aരണ്ട് മാത്രം ശരി

    Bഎല്ലാം ശരി

    Cമൂന്ന് മാത്രം ശരി

    Dരണ്ടും മൂന്നും നാലും ശരി

    Answer:

    D. രണ്ടും മൂന്നും നാലും ശരി

    Read Explanation:

    മംഗലാപുരം മുതൽ കന്യാകുമാരി വരെ വ്യാപിച്ചിരിക്കുന്നതാണ് മലബാർ തീരം ഏകദേശം 580 കിലോമീറ്റർ ദൈർഘ്യമാണുള്ളത് കൊങ്കൺ തീരത്തേക്കാൾ വീതി കൂടുതലാണ് ഈ തീരത്തിന് ക്ളിഫുകൾ ,കടൽ സ്തംഭങ്ങൾ,ബീച്ചുകൾ,അഴിമുഖങ്ങൾ,പൊഴികൾ തുടങ്ങി നിരവധി തീരാ ഭൂരൂപങ്ങൾ മലബാർ തീരത്തു കാണാം ഇവിടുത്തെ മറ്റൊരു സവിശേഷതയാണ് കായലുകൾ .വേമ്പനാട്ടു കായൽ ഇതിൽ പ്രാധാന്യമാണ് .ഇവിടെ കായലുകളും തടാകങ്ങളും കനാലുകൾ വഴി ബന്ധിപ്പിച്ചു ജല ഗതാഗതം സാധ്യമാക്കുന്നു.കോട്ടപ്പുറം മുതൽ കൊല്ലം വരെ ഇത്തരത്തിൽ ഗതാഗത യോഗ്യമാണ് .ഇന്ത്യയിലെ പ്രധാന ദേശീയജലപാതകളിലൊന്നാണിത് [NW3] വർക്കല,ഏഴിമല,ബേക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ തീരങ്ങൾ ഉയർന്നു കാണപ്പെടുന്നു.ഇവിടെ ക്ലിഫ് പോലുള്ള ഭൂരൂപങ്ങൾ കാണാം . മുഴുപ്പിലങ്ങാട്,ചാവക്കാട് ,കോവളം തുടങ്ങിയ ബീച്ചുകൾ മലബാർ തീരത്തിലേക്കു വിനോദസഞ്ചാരികളെ ആകർഷിക്കുന്നവയാണ് . പൊതുവെ തീരപ്രദേശത്തെ തണ്ണീർത്തടങ്ങളും കായലുകളും ദേശാടന പക്ഷികളുടെ പ്രജനന കേന്ദ്രങ്ങളാണ്.കടലുണ്ടി,കുമരകം,പാതിരാമണൽ തുടങ്ങിയ പക്ഷിസങ്കേതങ്ങൾ ദേശാടന പക്ഷികൾക്ക് സംരക്ഷണം നല്കുന്നിടങ്ങളാണ് നാഞ്ചിനാടും കുട്ടനാടും കോൾനിലങ്ങളും അടങ്ങുന്ന നെല്ലറകളും നീണ്ടകര,മുനൻബം ,പൊന്നാനി,ബേപ്പൂർ തുടങ്ങിയ മൽസ്യ ബന്ധന ഹാർബറുകളും തീരദേശ ജനതയുടെ സാമ്പത്തികപ്രവർത്തന കേന്ദ്രങ്ങളാണ്.


    Related Questions:

    വേലിയേറ്റനിരപ്പിനും വേലിയിറക്ക നിരപ്പിനും ഇടയിൽ തിരമാലയുടെ നിക്ഷേപണ പ്രവർത്തനത്താൽ മണൽ,ചരൽ എന്നിവ അടിഞ്ഞു രൂപപ്പെടുന്ന നിക്ഷേപങ്ങളാണ് ________?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ കൊങ്കൺ തീരത്തിന്റെ സവിശേഷത അല്ലാത്ത എന്ത്?

    1. . പശ്ചിമഘട്ടനിരകൾ ഈ തീരത്തിന് സമാന്തരമായി സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ തീരസമതലം ഇടുങ്ങിയതാണ്
    2. . കൊങ്കൺ തീരത്തിന്റെ വടക്കുഭാഗം മണൽ നിറഞ്ഞ[SANDYCOAST] തീരങ്ങളും തെക്കുഭാഗം പാറക്കൂട്ടങ്ങൾ [ROCKY COAST]നിറഞ്ഞ പ്രദേശവുമാണ് .
    3. ഏകദേശം 26000 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശത്തിനെ ഗ്രെറ്റർ റാൻ, ലിറ്റിൽ റാൻ എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട്
    4. ഏകദേശം 500 കിലോമീറ്ററാണ് ഇതിന്റെ നീളം
      റാൻ ഓഫ് കച് ഉപ്പ് മണൽ നിറഞ്ഞ ഈ പ്രദേശം_____________മരുഭൂമിയാണ് ?
      കടൽത്തീരങ്ങളിൽ മണൽ തിട്ടകളാലോ പവിഴ പുറ്റുകളാലോ കടലിൽ നിന്നും വേർതിരിക്കപ്പെട്ടിട്ടുള്ള ആഴം കുറഞ്ഞ ജലാശയങ്ങളാണ്________?
      മറീന ബീച്ച് സ്ഥിതി ചെയ്യുന്ന തീരസമതലം?