Challenger App

No.1 PSC Learning App

1M+ Downloads
ഒരു യാദൃശ്ചിക വിദ്യാഭ്യാസ പരിപാടിക്ക് ഉദാഹരണമാണ് ?

Aപത്രങ്ങൾ

Bക്ലബ്ബുകൾ

Cജനവിദ്യാഭ്യാസ കേന്ദ്രം

Dസാക്ഷരതാ പ്രസ്ഥാനം

Answer:

A. പത്രങ്ങൾ

Read Explanation:

വിദ്യാഭ്യാസത്തിന്റെ 3 രൂപങ്ങൾ :-

  1. ഔപചാരികം (Formal) 
  2. അനൗപചാരികം (Non formal) 
  3. യാദൃച്ഛികം / ആനുഷൻഗികം (Informal)

ഔപചാരിക വിദ്യാഭ്യാസം

  • നിഷ്കൃതമായ ലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടി നിയതമായ ലക്ഷ്യത്തോടെ നിശ്ചിത നിയമാവലികൾക്കു വിധേയമായി, ബോധപൂർവം ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതാണ് ഔപചാരിക വിദ്യാഭ്യാസം
  • ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ :- സ്കൂളുകൾ, കോളേജുകൾ

അനൗപചാരിക വിദ്യാഭ്യാസം

  • അയവുള്ളതും ഐച്ഛിക സ്വഭാവമുള്ളതും നിയതമായ നിയമാവലി ഇല്ലാത്തതുമായ ഒരു സമ്പ്രദായമാണ് അനൗപചാരിക വിദ്യാഭ്യാസം
  • അനൗപചാരിക വിദ്യാഭ്യാസ ഏജൻസികൾ :- ഓപ്പൺ സ്കൂൾ, ഓപ്പൺ യൂണിവേഴ്സിറ്റി, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, കറസ്പോണ്ടൻസ് കോഴ്സ്, തുടർ വിദ്യാഭ്യാസം, വയോജന വിദ്യാഭ്യാസം

യാദൃച്ഛികം / ആനുഷൻഗിക വിദ്യാഭ്യാസം

  • ഒരു വ്യക്തി ഏതു സമയത്തും ഏതു സംഭവത്തിലൂടെയും ഏത് അനുഭവം വഴിയും പരോക്ഷമായി നേടുന്ന വിദ്യാഭ്യാസമാണ് യാദൃശ്ചിക വിദ്യാഭ്യാസം
  • യാദൃശ്ചിക വിദ്യാഭ്യാസത്തിന്റെ ഫലം പ്രവചനാതീതമാണ്.
  • പഠിക്കാനുള്ള നിബന്ധനകളോ നിയമാവലികളോ ഇല്ലാത്ത വിദ്യാഭ്യാസമാണ് യാദൃച്ഛിക വിദ്യാഭ്യാസം
  • ബോധപൂർവ്വമായ പ്രയത്നം ഇല്ലാതെ യാദൃശ്ചികമായി ഒരു വ്യക്തിക്ക് കിട്ടുന്ന വിദ്യാഭ്യാസമാണ് യാദൃശ്ചിക വിദ്യാഭ്യാസം.
  • ആജീവനാന്ത പ്രക്രിയ ആയിട്ടുള്ള വിദ്യാഭ്യാസം - യാദൃച്ഛിക വിദ്യാഭ്യാസം
  • യാദൃച്ഛിക വിദ്യാഭ്യാസ ഏജൻസികൾ :- കുടുംബം, സമൂഹം, സമവയസ്ക സംഘം, വർത്തമാനപത്രങ്ങൾ, റേഡിയോ, ടെലിവിഷൻ, സിനിമ

Related Questions:

“മനുഷ്യൻ രണ്ട് ലോകങ്ങളിൽ ഉൾപ്പെട്ടവനാണ്. ഒരെണ്ണം ബാഹ്യമാണ്. ഒരെണ്ണം ആന്തരികവും. ആന്തരികമായ മാനവശേഷികളെ സംസ്കരിച്ചെടുക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം" - ആരുടെ വാക്കുകളാണ് ?
പഠനത്തിനായുള്ള വിലയിരുത്തലിന് ഉദാഹരണമായ രീതി ഏതാണ് ?
ഡീസ്കൂളിങ് സൊസൈറ്റി എന്ന ഗ്രന്ഥം ആരുടേതാണ് ?
Dalton plan was developed by
കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഉദ്ദേശിച്ചു നടപ്പിലാക്കാൻ പോകുന്ന പുതിയ സംരംഭത്തിൻറെ പേര് ?