App Logo

No.1 PSC Learning App

1M+ Downloads
നബാർഡ് (നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ്)ന് ഒരു ഉദാഹരണമാണ്

Aനോൺ ബാങ്കിംഗ് ഫിനാൻഷ്യൽ ഇന്റർമീഡിയറി

Bബാങ്കിംഗ് ഫിനാൻഷ്യൽ ഇന്റർമീഡിയറി

Cസ്റ്റാറ്റ്യൂട്ടറി നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ ഓർഗനൈസേഷൻ

Dസ്റ്റാറ്റ്യൂട്ടറി ബാങ്കിംഗ് ഫിനാൻഷ്യൽ ഇന്റർമീഡിയറി

Answer:

C. സ്റ്റാറ്റ്യൂട്ടറി നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ ഓർഗനൈസേഷൻ

Read Explanation:

പൊതുമേഖലാ സ്ഥാപനമായ നബാർഡ് മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു. കാർഷിക മേഖലാ വികസനം, ചെറുകിട-കുടിൽ വ്യവസായങ്ങളുടെ വികസനം, കൈത്തൊഴിൽ വികസനം, ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തിക നിലയെ താങ്ങി നിർത്തൽ, ഗ്രാമപ്രദേശങ്ങളിൽ നിലനിൽക്കാവുന്ന സമഗ്ര വികസനപദ്ധതികൾ നടപ്പാക്കുക എന്നിവയാണ് നബാർഡിന്റെ ഉദ്ദേശലക്ഷ്യങ്ങൾ.

1982 ജൂലൈ 12നു പാർലമെന്റിന്റെ പ്രത്യേക നിയമം വഴി നബാർഡ് സ്ഥാപിതമായി. ഗ്രാമീണ കാർഷിക,ചെറുകിട വ്യവസായ മേഖലകളിലേക്ക് കൂടുതൽ മൂലധന നിക്ഷേപം കൊണ്ടുവന്ന് ഗ്രാമീണ പ്രദേശങ്ങളെ ശാക്തീകരിക്കുക എന്നതായിരുന്നു നബാർഡിന്റെ സ്ഥാപന ലക്ഷ്യം. 

ഭാരതീയ റിസർവ് ബാങ്ക് അതിന്റെ കയ്യിലുണ്ടായിരുന്ന നബാർഡിന്റെ ഓഹരികളും ഭാരതീയ ഗവണ്മെന്റിനു കൈമാറിയതിനാൽ നബാർഡിന്റെ 99 ശതമാനം ഓഹരികളും ഇപ്പോൾ ഭാരത സർക്കാരിന്റെ ഉടമസ്ഥതയിലാണ്.


Related Questions:

ഫെഡറൽ ബാങ്കിൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?

ഇന്ത്യയിലെ ട്രഷറി ബില്ലുകളിൽ ഏതാണ് ശരി ?

1. സംസ്ഥാന സർക്കാരാണ് ട്രഷറി ബില്ലുകൾ നൽകുന്നത്.

II. കോൾ ലോണുകളെ അപേക്ഷിച്ച് ട്രഷറി ബില്ലുകൾക്ക് ലിക്വിഡ് കുറവാണ്.

III. ട്രഷറി ബില്ലുകൾ നൽകാൻ കേന്ദ്ര സർക്കാരിന് മാത്രമേ കഴിയൂ.

IV. ബാങ്കുകൾ നിയമപരമായ ലിക്വിഡിറ്റി അനുപാതത്തിൽ ഉൾപ്പെടുത്തുന്നതിന് ട്രഷറി ബില്ലുകൾ യോഗ്യമല്ല.

ഇന്ത്യയിൽ വാണിജ്യബാങ്കുകളുടെ വളർച്ചയുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് ചുവടെ നല്കിയിരിക്കുന്നത്. ഇതിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക :

(i) ഇന്ത്യയിൽ ബാങ്കിംഗ് സമ്പ്രദായം ആരംഭിക്കുന്നത് 1786 ൽ ജനറൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിച്ചതോടെയാണ്

(ii) 1934 ലെ റിസർവ്വ് ബാങ്ക് ആക്ട് (ആർ.ബി.ഐ. ആക്ട്) പ്രകാരം 1935 ൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായി

(iii) വാണിജ്യബാങ്കുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യാ ഗവണ്മെന്റ് 1949 ൽ ബാങ്കിംഗ് റെഗുലേഷൻസ് ആക്ട് നടപ്പിലാക്കി

(iv) ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യയെ ദേശസാൽക്കരിച്ച് യുണൈറ്റഡ് കൊമേഴ്സ്യൽ ബാങ്ക് എന്ന പേരിലാക്കി 

അവകാശികൾ ഇല്ലാത്ത ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തുന്നതിനായി "ഉദ്ഗം പോർട്ടൽ" ആരംഭിച്ച സ്ഥാപനം ?
ഇന്ത്യയിൽ ഗ്രീൻ ഫിനാൻസ് ഇക്കോസിസ്റ്റം വളർത്തുന്നതിനായി അടുത്തിടെ "ഗ്രീൻ റുപ്പി ടെം ഡെപ്പോസിറ്റ്" പദ്ധതി അവതരിപ്പിച്ച ബാങ്ക് ?