App Logo

No.1 PSC Learning App

1M+ Downloads
കോപ പ്രകടനങ്ങൾ കൂടുതലും കാണപ്പെടുന്നത് :

Aബാല്യം

Bശെെശവം

Cയുവത്വം

Dവാർദ്ധക്യം

Answer:

A. ബാല്യം

Read Explanation:

കോപം (Anger)

  • ഉദ്ദേശിക്കുന്ന കാര്യങ്ങളോ, ആഗ്രഹിക്കുന്ന കാര്യങ്ങളോ ചെയ്യാൻ അനുവദിക്കാതിരിക്കുക, ശിക്ഷിക്കപ്പെടുക, തുടങ്ങിയ അവസ്ഥകളിൽ നിന്നും ഉടലെടുക്കുന്ന വികാരമാണ് കോപം.
  • കോപ പ്രകടനങ്ങൾ സാധാരണയായി കൂടുതലും കാണപ്പെടുന്നത് ബാല്യത്തിലാണ്. ഇത് പ്രധാനമായും രണ്ട് തരം:
    1. Impulsive response
    2. Inhibited response

Impulsive response

  • ഭവിഷ്യത്തുകളെക്കുറിച്ച് ആലോചിക്കാതെ പൊടുന്നനെയുള്ള കോപ പ്രകടനം.
  • അടിക്കുക, ചവിട്ടുക, കടിക്കുക, തള്ളുക, വലിക്കുക തുടങ്ങിയ ചില മാർഗങ്ങളിലൂടെ കോപം പ്രകടിപ്പിക്കുന്നു.

Inhibited response

  • കോപം പ്രകടിപ്പിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ തിരിച്ചറിഞ്ഞു കൊണ്ട്, മുഖം കറുപ്പിക്കൽ, വേദന / ദുഃഖം പ്രകടിപ്പിക്കൽ, പരിസരത്തു നിന്നു മാറിപ്പോകൽ തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കുന്നതാണിത്.

 


Related Questions:

സംവേദനം - പ്രത്യക്ഷണം - സംപ്രത്യക്ഷണം - പ്രശ്നപരിഹാരം എന്ന രീതിയിലാണ് വികാസം സംഭവിക്കുന്നത്. താഴെ കൊടുത്ത ഏത് വികാസ തത്വവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു ?
പ്രാഗ്ജന്മ ഘട്ടം എന്നറിയപ്പെടുന്ന വികസന ഘട്ടം ?
താഴെ പറയുന്നവയിൽ വികാസത്തെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?
A boy is assisting his younger sister to learn to read a story book. Here the boy's beha-viour could be characterized as:
വ്യക്തിത്വ സ്ഥാപനത്തിനോ വ്യക്തിപരമായ സ്വീകാര്യതക്കോ വേണ്ടി ബോധപൂർവ്വമായ ഉദ്യമങ്ങൾ ഏറെ കാണുന്നത് ഏതു ഘട്ടത്തിലാണ് ?