App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നത് കാലഗണന പ്രകാരം എഴുതുക.

i) റൗലറ്റ് ആക്ട്

ii)പൂനാ ഉടമ്പടി

iii) ബംഗാൾ വിഭജനം

iv)ലക്നൗ ഉടമ്പടി

Aii,i,iv,iii

Biii,ii,iv,i

Ci,iii,iv,ii

Diii,iv,i,ii

Answer:

D. iii,iv,i,ii

Read Explanation:

ബംഗാൾ വിഭജനം:

  • 1905 ഒക്ടോബർ 16-നു ആണ് അന്നത്തെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു ബംഗാൾ വിഭജനം നടപ്പിലാക്കിയത്.

ലക്നൗ ഉടമ്പടി:

  • 1916 ഡിസംബറിൽ ഉത്തർപ്രദേശിലെ ലഖ്നൗവിൽ വച്ചു നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസും ഓൾ-ഇന്ത്യാ മുസ്ലിം ലീഗും ഒപ്പിട്ട ഉടമ്പടി.
  • ഈ സന്ധിയിലൂടെ രണ്ടു പാർട്ടികളും മത ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചിട്ടുള്ള നിയോജകമണ്ഡലങ്ങളിൽ പ്രാതിനിധ്യം നൽകാമെന്ന് സമ്മതിക്കുകയുണ്ടായി.

റൗലറ്റ് നിയമം :

  • ഭീകരവാദിയായി സംശയിക്കപ്പെടുന്ന ഏതൊരാളെയും വിചാരണ കൂടാതെ രണ്ടു വർഷം വരെ തടവിലിടാൻ ബ്രിട്ടീഷ് സർക്കാർ 1919ൽ നടപ്പിലാക്കിയ നിയമം. 

പൂന ഉടമ്പടി :

  • 1932ൽ കമ്മ്യൂണൽ അവാർഡിലെ വ്യവസ്ഥകൾ മാറ്റാനായി ഗാന്ധിജിയും അംബേദ്കറും തമ്മിൽ ഏർപ്പെട്ട ഉടമ്പടി.
  •  ഗാന്ധിജിക്കുവേണ്ടി പൂനാ കരാറിൽ ഒപ്പുവച്ചത് - മദൻമോഹൻ മാളവ്യ

Related Questions:

താഴെപ്പറയുന്നവരില്‍ പൂന സാര്‍വജനിക് സഭയുമായി ബന്ധപ്പെട്ട വ്യക്തി ആര്?

ബഹാദൂർ ഷാ രണ്ടാമൻ റംഗൂണിൽ വച്ച് അന്തരിച്ച വർഷം ഏതാണ് ?

ആന്ധ്രാപ്രദേശിലെ "വന്ദേമാതരം പ്രസ്ഥാനം" അറിയപ്പെടുന്നത് :

Who was the leader of Chittagong armoury raid ?

Who introduced the 'Subsidiary Alliance'?