App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിട്ടുള്ളവയെ കാലഗണനയനുസരിച്ച് ക്രമപ്പെടുത്തുക :

(i) ഗുരുവായൂർ സത്യാഗ്രഹം

(ii) പാലിയം സത്യാഗ്രഹം

(iii) ചാന്നാർ കലാപം

(iv) കുട്ടംകുളം സമരം

A(iii), (i), (iv), (ii)

B(iii), (i), (ii), (iv)

C(i), (iii), (iv), (ii)

D(i), (iii), (ii), (iv)

Answer:

A. (iii), (i), (iv), (ii)

Read Explanation:

ചാന്നാർ ലഹള :

  • കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭം
  •  ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അവകാശത്തിനായി തിരുവിതാംകൂറിൽ നടന്ന സമരം 
  • ചാന്നാർ ലഹളയുടെ മറ്റ് പേരുകൾ :
    • മേൽമുണ്ട് സമരം
    • മാറുമറയ്ക്കൽ സമരം
    • ശീല വഴക്ക്
    • മേൽശീല കലാപം
    • നാടാർ ലഹള
  • ഒന്നാം ചാന്നാർ ലഹള നടന്നത് : 1822
  • മേൽമുണ്ട് ധരിക്കുന്നതിനു വേണ്ടിയുള്ള സമരം ആരംഭിച്ച വർഷം 1822
  • ചാന്നാർ ലഹള നടന്ന വർഷം : 1859
  • ചാന്നാർ സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അനുവാദം നൽകിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചത് : ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
  • എല്ലാ ജാതിയിൽ പെട്ട സ്ത്രീകള്ക്കും മേൽവസ്ത്രം ധരിക്കാൻ അനുവാദം നൽകിയ ദിവസം : 1859 ജൂലൈ 26
  • മദ്രാസ് ഗവർണർ ലോർഡ് ഹാരിസന്റെ  നിർദേശപ്രകാരമാണ് തിരുവിതാംകൂർ രാജാവ് ഉത്തരവിറക്കിയത്.
  • ചാന്നാർ ലഹളക്ക് പ്രചോദനമായ ആത്മീയ നേതാവ് : അയ്യാ വൈകുണ്ഠ സ്വാമികൾ. 

ഗുരുവായൂർ സത്യാഗ്രഹം

  • എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം ലഭിക്കുന്നതിനായി 1931 നവംബർ ഒന്നിന് കെ പി സി സി യുടെ നേതൃത്വത്തിൽ നടന്ന സമരമാണ് ഗുരുവായൂർ സത്യാഗ്രഹം
  • ക്ഷേത്രപ്രവേശനത്തിനും അയിത്തത്തിനും എതിരായി നടന്ന സമരം : ഗുരുവായൂർ സത്യാഗ്രഹം
  • ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത് : 1931 നവംബർ ഒന്നിന് 
  • ഗുരുവായൂർ സത്യാഗ്രഹം അവസാനിച്ചത് : 1932 ഒക്ടോബർ രണ്ടിന്
  • ഗുരുവായൂർ സത്യാഗ്രഹ സമയത്ത് ഗുരുവായൂർ നിലനിന്നിരുന്നത്  പൊന്നാനി താലൂക്കിൽ ആയിരുന്നു
  • ആ സമയത്ത് ഗുരുവായൂർ ക്ഷേത്രത്തിന്റെ  ക്ഷേത്ര ട്രസ്റ്റി  സാമൂതിരി ആയിരുന്നു. 

പ്രധാന നേതാക്കൾ

  • ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ പ്രധാന നേതാവ്  കെ കേളപ്പനായിരുന്നു
  • ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റി സെക്രട്ടറി : കെ കേളപ്പൻ
  • ഗുരുവായൂർ സത്യാഗ്രഹം കമ്മിറ്റി പ്രസിഡന്റ് : മന്നത്ത് പത്മനാഭൻ
  • ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ വോളണ്ടിയർ ക്യാപ്റ്റൻ : എ കെ ഗോപാലൻ
  • ഗുരുവായൂർ ക്ഷേത്രം മണിയടിച്ച ആദ്യത്തെ അബ്രാഹ്മണനാണ്  പി കൃഷ്ണപിള്ള
  • എ കെ ജിയുടെ അറസ്റ്റിനെ തുടർന്ന് ഗുരുവായൂർ സത്യാഗ്രഹത്തിന് വോളണ്ടിയർ ക്യാപ്റ്റൻ : പി എം കമലാവതി

കുട്ടംകുളം സമരം

  • ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്ര പരിസരത്തു കൂടിയുള്ള റോഡിൽ അവർണർക്കു സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിനെ തുടർന്ന് നടന്ന സമരം -
  • പ്രധാന നേതാവ് - കാട്ട് പറമ്പൻ
  • മറ്റ് നേതാക്കൾ - പി. കെ . ചാത്തൻ മാസ്റ്റർ, പി സി കുറുമ്പ ,കെ വി ഉണ്ണി , പി കെ കുമാരൻ മാസ്റ്റർ
  • കുട്ടംകുളം സമരം നടന്ന വർഷം - 1946
  • വഴിനടക്കൽ സമരം എന്നറിയപ്പെടുന്നത് -  കുട്ടംകുളം സമരം

പാലിയം സത്യാഗ്രഹം

  • 1947 ൽ കൊച്ചിയിലെ മുഖ്യമന്ത്രിയായിരുന്ന പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന സത്യാഗ്രഹം
  • സ്വാതന്ത്ര്യാനന്തര കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹമാണിത്.
  • 1947 ഡിസംബർ 4 ന് സി.കേശവൻ സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്തു.
  • സത്യാഗ്രഹികളെ നേരിടാൻ സർക്കാർ മർദ്ദനമുറകൾ സ്വീകരിക്കുകയും. സത്യാഗ്രഹനേതാക്കളിലൊരാളായ എ.ജി.വേലായുധൻ പോലീസ് മർദ്ദനത്തിൽ കൊല്ലപെടുകയും ചെയ്തു,
  • പാലിയം സത്യാഗ്രഹത്തിനെത്തുടർന്ന് സൗഹൃദജാഥ നയിച്ച വനിതയാണ് കെ.കെ.കൗസല്യ.

Related Questions:

Veluthampi Dalawa in January 1809 made a proclamation known as the :
1936-ലെ വൈദ്യുതി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട സ്ഥലം ?
കുരുമുളകിന്റെ വ്യാപാരകുത്തക ബ്രിട്ടീഷുകാർ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കലാപം ?
കൂത്താളി സമരത്തിന് നേതൃത്വം കൊടുത്ത സംഘടന ഏത് ?
രണ്ടാം പഴശ്ശി വിപ്ലവ സമയത്ത് ബ്രിട്ടീഷ് പട്ടാള മേധാവിയായി നിയമിക്കപ്പെട്ടത് ?