App Logo

No.1 PSC Learning App

1M+ Downloads
ജലശുദ്ധീകരണ ശാലയിലെ ജലശുദ്ധീകരണ പ്രക്രിയയിലെ പ്രധാന ഘട്ടങ്ങൾ അവയുടെ ക്രമം അനുസരിച്ച് ക്രമീകരിക്കുക:

Aഎയറേഷൻ → കൊയാഗുലേഷൻ → ക്ലാരിഫ്ളോക്കുലേഷൻ → ഫിൽട്ടറേഷൻ → ക്ലോറിനേഷൻ → സംഭരണം

Bഎയറേഷൻ → ക്ലോറിനേഷൻ → ക്ലാരിഫ്ളോക്കുലേഷൻ → കൊയാഗുലേഷൻ → ഫിൽട്ടറേഷൻ → സംഭരണം

Cഎയറേഷൻ → ക്ലാരിഫ്ളോക്കുലേഷൻ → കൊയാഗുലേഷൻ → ക്ലോറിനേഷൻ → ഫിൽട്ടറേഷൻ → സംഭരണം

Dഎയറേഷൻ → ഫിൽട്ടറേഷൻ → ക്ലോറിനേഷൻ → കൊയാഗുലേഷൻ → ക്ലാരിഫ്ളോക്കുലേഷൻ → സംഭരണം

Answer:

A. എയറേഷൻ → കൊയാഗുലേഷൻ → ക്ലാരിഫ്ളോക്കുലേഷൻ → ഫിൽട്ടറേഷൻ → ക്ലോറിനേഷൻ → സംഭരണം

Read Explanation:

ഘട്ടം 1: എയറേഷൻ

       ജലം വായുവുമായി കലർത്തുന്ന പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. ഇതുമൂലം ജലത്തിലെ ഓക്സിജന്റെ അളവ് വർധിക്കുന്നു.

ഘട്ടം 2: കൊയാഗുലേഷൻ

      ജലശുദ്ധീകരണശാലയിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഘട്ടമാണിത്. ജലത്തിൽ കലർന്നു കിടക്കുന്ന ഖരപദാർഥങ്ങളെ അടിയിക്കുന്നു. ഇതിനുവേണ്ടി ആലം ചേർക്കുന്നു. ആലം ചേർക്കുമ്പോൾ ജലത്തിന്റെ pH മൂല്യം കുറയുന്നു. pH ക്രമീകരിക്കുന്നതിനായി കുമ്മായം ചേർക്കുന്നു.

ഘട്ടം 3: ക്ലാരിഫ്ളോക്കുലേഷൻ

       മാലിന്യങ്ങൾ അടിഞ്ഞ ശേഷം തെളിഞ്ഞ വെള്ളം ഫിൽട്ടറിലേക്കു വിടുന്നു.

ഘട്ടം 4: ഫിൽട്ടറേഷൻ

      അടിയാതെ കിടക്കുന്ന മാലിന്യങ്ങളെ ഫിൽട്ടറിൽ വച്ച് നീക്കം ചെയ്യുന്നു. മുകളിൽ മണലും, അടിയിൽ വലുപ്പം കൂടിയ കല്ലുകളും ആണ് ഫിൽട്ടർ യൂണിറ്റിൽ ഉപയോഗിക്കുന്നത്.

ഘട്ടം 5: ക്ലോറിനേഷൻ

      ഫിൽട്ടർ ചെയ്തു വരുന്ന ജലത്തെ അണുവിമുക്തമാക്കാൻ ക്ലോറിൻ വാതകമോ, ബ്ലീച്ചിങ് പൗഡറോ ചേർക്കുന്നു.

ഘട്ടം 6: സംഭരണം

       ശുദ്ധീകരിച്ച ശേഷം ജലം, ശുദ്ധജല സംഭരണിയിൽ ശേഖരിക്കുന്നു.


Related Questions:

വാട്ടർ പ്യൂരിഫൈയറുകളിൽ ക്ളോറിനേഷൻ നടത്തുന്നതിന് പകരം _____ രശ്മികളെ ഉപയോഗപെടുത്തുന്നു .
ശുദ്ധ ജലത്തിൻ്റെ pH മൂല്യം എത്ര ?

മേൽമണ്ണുമായി ബന്ധപ്പെട്ട, ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാം തെറ്റാണ് ?

  1. മേൽമണ്ണ് ഏകദേശം ഒരടി കനത്തിൽ കാണപ്പെടുന്നു.
  2. മേൽമണ്ണ് രൂപപ്പെടുവാൻ അനേകം വർഷങ്ങൾ എടുകുന്നു.
  3. മേൽമണ്ണ് നഷ്ടപ്പെടാൻ ഇടയാവുന്ന ഒരു സാഹചര്യം വരൾച്ചയാണ്.
  4. മേൽമണ്ണിനെ അപേക്ഷിച്ച് അടിമണ്ണിൽ ജൈവാംശം വളരെ കൂടുതലാണ്.
    മണ്ണിൽ എത്തുന്ന ജൈവാവശിഷ്ടങ്ങളെ വിഘടിക്കുവാൻ സഹായിക്കുന്ന സൂക്ഷ്മജീവികൾ ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
    ഭൂമിയിലെ ജലത്തിൻ്റെ എത്ര ശതമാനം ആണ് മഞ്ഞുപാളികളിൽ ഉള്ളത് ?