Question:

ഇന്ത്യൻ ഭരണഘടനയിൽ 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൌലികാവകാശമാണ്. ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് ഈ വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്?

Aഅനുച്ഛേദം 20

Bഅനുച്ഛേദം 21

Cഅനുച്ഛേദം 21 A

Dഅനുഛേദം 22

Answer:

C. അനുച്ഛേദം 21 A

Explanation:

  • 2002 ലെ 86-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് അനുച്ഛേദം 21-A ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്.
  • അനുച്ഛേദം 21-A യെ ആസ്പദമാക്കി പാർലമെന്റ് പാസാക്കിയ നിയമമാണ് 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം.
  • വിദ്യാഭ്യാസ അവകാശ നിയമം പാസ്സാക്കിയത്- 2009 ആഗസ്ത് 26.
  • വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്- 2010 ഏപ്രിൽ 1 

Related Questions:

കരുതൽ തടങ്കലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) ഒരു വ്യക്തിയെ ആറു മാസത്തിൽ കൂടുതൽ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ പാടില്ല. ആറു മാസത്തിനു ശേഷം ആ കേസ് പുനഃപരിശോധനയ്ക്കായി ഒരു ഉപദേശക സമിതിയുടെ മുൻപിൽ കൊണ്ടുവരണം.

2) ഒരു വ്യക്തി രാഷ്ട്രത്തിൻ്റെ സുരക്ഷയ്ക്കോ ക്രമസമാധാനത്തിനോ ഭീഷണി ഉയർത്തുമെന്നു ഗവൺമെൻ്റിനു തോന്നുകയാണെങ്കിൽ അയാളെ അറസ്റ്റ് ചെയ്യാനും വിചാരണയില്ലാതെ തടങ്കലിൽ വയ്ക്കാനും ഗവൺമെൻ്റിനു അധികാരമുണ്ട്. 

3) കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനു മുൻപായി വ്യക്തിയെ അതിനുള്ള കാരണവും അയാളിൽ ചുമത്തിയിരിക്കുന്ന കുറ്റവും അറിയിച്ചിരിക്കണം. 

4) കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന വ്യക്തിക്ക് അതിനെതിരെ ബന്ധപ്പെട്ടവർക്കു നിവേദനം നൽകാനുള്ള സ്വാതന്ത്ര്യമുണ്ട്.

മൗലികാവകാശങ്ങൾ ഉൾപ്പെടുന്ന അനുച്ഛേദം ?

സ്വത്തവകാശത്തെ മൗലിക അവകാശങ്ങളിൽ നിന്നും ഒഴിവാക്കിയ വർഷം ഏതാണ് ?

സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്നും എടുത്തു കളഞ്ഞത് ഏത് വർഷത്തിൽ?

ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത് ?