Challenger App

No.1 PSC Learning App

1M+ Downloads
അഞ്ചാം ക്ലാസിൽ പഠിക്കുന്ന അരുൺ മറ്റുള്ളവരുമായി ഇടപെടാനും അവരുടെ വീക്ഷണഗതികളും അഭിപ്രായങ്ങളും തുറന്ന മനസ്സോടെ സ്വീകരിക്കാനും കഴിവുള്ള കുട്ടിയാണ്. സ്വന്തമായി തീരുമാനമെടുക്കാനും ഒപ്പം സമൂഹത്തിന്റെ നിയമങ്ങളെ ഉയർത്തിപ്പിടിക്കാനും അവന് സാധിക്കുന്നു. കോൾബെർഗിന്റെ ധാർമിക വികസന സിദ്ധാന്തപ്രകാരം അരുൺ ഏത് ഘട്ടത്തിലാണ് ?

Aപ്രാഗ് യാഥാസ്ഥിത സദാചാര തലം

Bയാഥാസ്ഥിത സദാചാരതലം

Cയാഥാസ്ഥിതാനന്തര സദാചാര തലം

Dഇതൊന്നുമല്ല

Answer:

C. യാഥാസ്ഥിതാനന്തര സദാചാര തലം

Read Explanation:

കോൾബർഗിൻ്റെ സാന്മാർഗിക വികസന ഘട്ടങ്ങൾ

  • സന്മാര്‍ഗിക വികസനത്തെ മൂന്ന് തലങ്ങളായും ഓരോ തലങ്ങളേയും വീണ്ടും രണ്ട് ഘട്ടങ്ങളായും  കോള്‍ബര്‍ഗ് തിരിച്ചു.
  • ഇത്തരത്തിൽ 6 ഘട്ടങ്ങളിലൂടെ ഒരു വ്യക്തി കടന്നുപോകുമ്പോഴാണ് സാൻമാർഗിക വികസനം സാധ്യമാകുന്നത് എന്നാണ് കോൾബർഗ് നിർദ്ദേശിക്കുന്നത്.

1. പ്രാഗ് യാഥാസ്ഥിത സദാചാര തലം (Preconventional morality stage)

  • ശിക്ഷയും അനുസരണയും
  • പ്രായോഗികമായ ആപേക്ഷികത്വം

2. യാഥാസ്ഥിത സദാചാരതലം (Conventional morality stage)

  • അന്തർ വൈയക്തിക സമന്വയം
  • സാമൂഹിക സുസ്ഥിതി പാലനം

3. യാഥാസ്ഥിതാനന്തര സദാചാര തലം (Post conventional morality stage)

  • സാമൂഹിക വ്യവസ്ഥ, നിയമപരം
  • സാർവ്വജനീന സദാചാര തത്വം

 

 

സാമൂഹിക വ്യവസ്ഥ, നിയമപരം

  • സമൂഹത്തിൻറെ നിയമങ്ങൾ മനുഷ്യനന്മയ്ക്ക് ആയിരിക്കുമെന്ന് വിശ്വാസം
  • ജനായത്ത രീതിയിൽ അംഗീകരിക്കപ്പെട്ട നിയമങ്ങളുമായും മാതൃകകളുമായും ആയോജനം പുലർത്തുന്നു

സാർവ്വജനീന സദാചാര തത്വം

  • സാർവ്വലൗകിക സാന്മാർഗിക സിദ്ധാന്തങ്ങളുമായി ആയോജനം പുലർത്തുന്നു. നീതി, ന്യായം, സമത്വം തുടങ്ങിയ നൈതിക തത്വങ്ങളുടെ അടിസ്ഥാനത്തിൽ നൈതിക ബോധം ഉണ്ടാക്കിയെടുക്കുന്നു 

Related Questions:

Which is the fourth stages of psychosocial development of an individual according to Erikson ?
..................... എന്നാൽ ചിന്ത, യുക്തി ചിന്ത, ഭാഷ എന്നിവയുടെ വികാസമാണ്.
Choose the most appropriate one. Which of the following ensures experiential learning?
Select the brain region which is crucial for emotional processing that undergoes significant development during adolescence.
താഴെ പറയുന്നവയിൽ പര്യാവരണത്തിന്റെ സ്വാധീനം നിർണായകമല്ലാത്ത ഘടകം ഏത് ?