App Logo

No.1 PSC Learning App

1M+ Downloads
നിരന്തരവും സമഗ്രവുമായ വിലയിരുത്തലിന്റെ ഭാഗമായ, സാമൂഹിക വൈകാരിക മേഖലയുമായി ബന്ധമില്ലാത്ത നൈപുണി ?

Aആശയവിനിമയ ശേഷി

Bപ്രശ്ന പരിഹരണ ശേഷി

Cസർഗ്ഗാത്മകത ചിന്ത

Dഉപകരണം കൈകാര്യം ചെയ്യൽ

Answer:

D. ഉപകരണം കൈകാര്യം ചെയ്യൽ

Read Explanation:

നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം (Continuous and Comprehensive Evaluation)

  • ഇന്നത്തെ വിലയിരുത്തൽ പ്രക്രിയ അറിയപ്പെടുന്നത് - നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം (CCE) 
  • കുട്ടിയുടെ പഠനപുരോഗതി നിർണയിക്കുന്നത് - CE യുടേയും TE യുടേയും രേഖപ്പെടുത്തൽ 
  • മൂല്യനിർണ്ണയത്തിന്റെ ആധുനിക സങ്കല്പം നിരന്തരമായ ഒരു പ്രക്രിയയായി കണക്കാക്കുന്നത് - നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം
  • ഇന്ത്യൻ വിദ്യാഭ്യാസ രീതിയിൽ സ്കൂൾ തലത്തിൽ ഉപയോഗിച്ചു വരുന്ന വിലയിരുത്തൽ രീതി - നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം
  • നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയത്തിന് രണ്ട് തലങ്ങളാണുള്ളത് :-
    1. നിരന്തര വിലയിരുത്തൽ 
    2. സമഗ്ര വിലയിരുത്തൽ
  • പഠന പ്രക്രിയയോടൊപ്പം നിർവഹിക്കുന്ന വിലയിരുത്തൽ - നിരന്തര വിലയിരുത്തൽ
  • പഠിതാവിന്റെ പഠന പുരോഗതി, കഴിവ്, മികവ്, നേട്ടം, പോരായ്മ തുടങ്ങിയവ കണ്ടെത്തുന്നതിനായി നടത്തുന്ന വിലയിരുത്തലാണ് - നിരന്തര വിലയിരുത്തൽ
  • ചില നിരന്തര വിലയിരുത്തലുകളാണ് - സ്വയം വിലയിരുത്തൽ, പരസ്പര വിലയിരുത്തൽ, വ്യക്തിഗത വിലയിരുത്തൽ, സംഘവിലയിരുത്തൽ 
  • പഠിതാവിന്റെ സർവതോമുഖമായ വികാസത്തിന്റെ വിലയിരുത്തൽ - സമഗ്ര വിലയിരുത്തൽ 
    • ഉദാ: വൈജ്ഞാനിക വികാസം, വൈകാരിക വികാസം, മാനസിക വികാസം
 
സാമൂഹിക-വൈകാരിക മേഖലയിലെ വിലയിരുത്തൽ
  • വൈജ്ഞാനിക മേഖലയെപ്പോലെ തന്നെ പ്രധാനമാണ് സാമൂഹിക-വൈകാരിക മേഖലയിലെയും വിലയിരുത്തൽ.
  • Learning to know, Learning to do, Learning to live together, Learn- ing to be എന്നിവയുമായി ബന്ധപ്പെട്ട നൈപുണികളാണ് ഇവിടെ പരിഗണിക്കേണ്ടത്.
  • സാമൂഹിക-വൈകാരിക മേഖലയിലെ വിലയിരുത്തലുമായി ബന്ധപ്പെടുത്തി ചുവടെ കൊടുത്തിരി ക്കുന്ന നൈപുണികൾ വിലയിരുത്തപ്പെടേണ്ടതാണ് :-
    1. ആശയവിനിമയ ശേഷി (Communication skills) 
    2. വ്യക്ത്യന്തര നൈപുണി (Interpersonal skills)
    3. സഹഭാവം (Empathy)
    4. വികാരങ്ങളുമായി പൊരുത്തപ്പെടൽ (Coping with emotions) 
    5. മാനസിക സമ്മർദ്ദങ്ങളുമായി പൊരുത്തപ്പെടൽ (Coping with Stress) 
    6. പ്രശ്നപരിഹരണ ശേഷി (Problem solving skills) 
    7. തീരുമാനമെടുക്കൽ (Decision-making)
    8. വിമർശനാത്മകചിന്ത (Critical thinking) 
    9. സർഗാത്മകശേഷി (Creative thinking skills)
    10. സ്വയാവബോധം (Self awareness)

Related Questions:

What ethical responsibility should teachers possess in grading and assessment.
ശിശുക്കളിൽ സാമൂഹിക വികസനത്തിനു നല്കാവുന്ന പ്രവർത്തനം :
വിലയിരുത്തൽ തന്നെ പഠനവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത് ?
Which of the following is the correct sequence of steps in the project method ?
വിദ്യാഭ്യാസത്തിനായി ഗവൺമെന്റ് പണം ചെലവാക്കുമ്പോൾ അത് ഏത് ഇനത്തിൽ ഉൾപ്പെടുത്താം?