App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ നിർദ്ദേശ പ്രകാരം ഒരു ഇന്ത്യക്കാരൻ ഒരു ദിവസം കുറഞ്ഞത് എത്ര ഗ്രാം പച്ചക്കറികൾ കഴിച്ചിരിക്കണം ?

A295 ഗ്രാം

B325 ഗ്രാം

C355 ഗ്രാം

D210 ഗ്രാം

Answer:

A. 295 ഗ്രാം

Read Explanation:

  • ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൌൺസിലിന്റെ ശുപാർശ പ്രകാരം പ്രായപൂർത്തിയായ ഒരു ഇന്ത്യക്കാരൻ ഒരു ദിവസം കഴിക്കേണ്ട പച്ചക്കറിയുടെ അളവ് - 295 ഗ്രാം 

  • ജീവകങ്ങൾ - പച്ചക്കറികളിൽ നിന്നും ലഭ്യമാകുന്ന പോഷകം 

  • ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ - ജീവകം ബി ,സി 

  • കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ - ജീവകം എ ,ഡി ,ഇ ,കെ 

  • ജീവകം എ ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കൾ - കാരറ്റ് ,ചീര ,പയറില ,ചേമ്പില ,മുരിങ്ങയില , പാലുൽപ്പന്നങ്ങൾ 

  • മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന ജീവകം - ജീവകം ഇ 

  • ജീവകം കെ ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കൾ - കാബേജ് ,ചീര ,കോളിഫ്ളവർ 

  • ജീവകം ബി ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കൾ  - അരിയുടെ തവിട് ,മുട്ട ,പാൽ ,ചേമ്പില 

  • ജീവകം സി ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കൾ - പഴങ്ങൾ ,നെല്ലിക്ക ,പപ്പായ ,മുരിങ്ങയില 

  • ധാന്യകം - കാർബൺ ,ഹൈഡ്രജൻ ,ഓക്സിജൻ എന്നിവ കൊണ്ട് നിർമ്മിച്ച പദാർത്ഥം 

  • ശരീര പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജം നൽകുക എന്നതാണ് ധാന്യകത്തിന്റെ മുഖ്യ ധർമ്മം 

  • അന്നജം ,പഞ്ചസാര ,ഗ്ലൂക്കോസ് ,സെല്ലുലോസ് എന്നിവ ധാന്യകത്തിന്റെ വിവിധ രൂപങ്ങളാണ് 

  • ധാന്യങ്ങൾ ,കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയിൽ അന്നജ രൂപത്തിൽ ധാന്യകം ധാരാളമായി അടങ്ങിയിരിക്കുന്നു 

Related Questions:

ശരീര നിർമ്മിതിക്കും വളർച്ചക്കും സഹായകരമായ പ്രധാന ആഹാരഘടകം ?
പൂർണ്ണ വളർച്ച എത്തിയ ഒരു മനുഷ്യനിലെ കൊളസ്‌ട്രോൾ ലെവൽ എത്ര ?
തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ വളർച്ചക്കും , മാനസിക വളർച്ചക്കും ആവശ്യമായ ധാതു ഏതാണ് ?
പയറില, ചേമ്പില, മുരിങ്ങയില എന്നിവയിൽ കൂടുതലായി കാണപ്പെടുന്ന വിറ്റാമിൻ ഏതാണ് ?
വിറ്റാമിൻ A യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?