Challenger App

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെടുന്ന വിവരം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ സംബന്ധിച്ചതെങ്കിൽ ഉത്തരം ലഭ്യമാക്കേണ്ട സമയ പരിധി

A5 ദിവസം

B24 മണിക്കൂർ

C48 മണിക്കൂർ

D30 ദിവസം

Answer:

C. 48 മണിക്കൂർ

Read Explanation:

വിവരാവകാശ നിയമം

  • പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൗരന്മാർക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമുള്ള നിയമം.

  • നിലവിൽ വന്നത് - 2005 ഒക്ടോബർ 12

  • 1994- ൽ മസ്ദൂർ കിസാൻ ശക്തി സംഘടന (MKSS) ആണ് വിവരാവകാശ നിയമത്തിന്റെ ആദ്യ അടിസ്ഥാന പ്രചാരണം ആരംഭിച്ചത്.

  • 1997-ൽ വിവരാവകാശ നിയമം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമായി തമിഴ്നാട് മാറി.

  • വിവരാവകാശ നിയമത്തിന് 6 അധ്യായങ്ങളും 31 വകുപ്പുകളും 2 ഷെഡ്യൂളുകളും ആണുള്ളത്

  • വിവരാവകാശനിയമം അനുസരിച്ച് വിവരം ലഭിക്കാൻ അപേക്ഷ നൽകേണ്ടത് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ അല്ലെങ്കിൽ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ ആകുന്നു

  • അപേക്ഷക്ക് 10 രൂപ ഫീസ് ഉണ്ടെങ്കിലും ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്ക് ഇത് ബാധകമല്ല

  • ഒരു അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷയുടെ മറുപടി നൽകേണ്ടത് - 30 ദിവസത്തിനകം

  • അസിസ്റ്റൻറ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് ലഭിക്കുന്ന അപേക്ഷയുടെ മറുപടി നൽകേണ്ടത് - 35 ദിവസത്തിനകം

  • വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെടുന്ന വിവരം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ സംബന്ധിച്ചതെങ്കിൽ ഉത്തരം ലഭ്യമാക്കേണ്ട സമയ പരിധി - 48 മണിക്കൂർ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ :

കേന്ദ്രം വിവരാവകാശകമ്മീഷണർ  ആയ രണ്ടു വനിതകൾ ആരൊക്കെ 

(i) ദീപക് സന്ധു 

(ii) സുഷമ സിങ് 

(iii) അരുണ റോയ് 

(iv) നജ്മ ഹെപ്ത്തുല്ലഹ് 

കേന്ദ്ര വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം

  1. കേന്ദ്ര വിവരാവകാശ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്. 
  2. കേന്ദ്ര വിവരാവകാശ കമ്മീഷനിൽ ഒരു മുഖ്യ വിവരാവകാശ കമ്മീഷണറും 10 ൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും ഉണ്ടായിരിക്കണം
  3. വിവരാവകാശ നിയമത്തിലെ 'സെക്ഷൻ 16' കേന്ദ്ര വിവരാവകാശ കമ്മീഷണറുടെയും മറ്റ് അംഗങ്ങളുടെയും പുറത്താക്കലിനെ കുറിച്ച് പ്രതിപാദിക്കുന്നു
    2005 ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 11 ൻ്റെ പ്രധാന ഫോക്കസ് എന്തായിരുന്നു?
    വിവരാവകാശ അപേക്ഷ ആരുടെ മുന്നിലാണ് സമർപ്പിക്കുന്നത് ?