App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിൽ കാലതാമസം ഉണ്ടായാൽ, ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ ഓരോ ദിവസത്തിനും ഒടുക്കേണ്ട പിഴ എത്ര?

A350 രൂപ

B250 രൂപ

C300 രൂപ

D150 രൂപ

Answer:

B. 250 രൂപ

Read Explanation:

വിവരം ലഭ്യമാക്കുന്നതിനുള്ള ഫീസ്:

  • വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് അപേക്ഷാഫീസ് : 10 രൂപ
  • RTI നിയമപ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ അപേക്ഷാ ഫീസ് നൽകേണ്ടതില്ല. 
  • പകർപ്പ് ആവശ്യമുള്ളത് ലഭിക്കുന്നതിന് ഒരു സാധാരണ പേജിന് (A4 സൈസ്) അടക്കേണ്ട ഫീസ് : 2 രൂപ
  • വിവര പരിശോധന ആദ്യത്തെ ഒരു മണിക്കൂർ സൗജന്യവും, തുടർന്നുള്ള ഓരോ 15 മിനിറ്റിനും 5 രൂപ വീതവുമാണ്
  • CD യിൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഫീസ് : 50rs (1CD)

സമയപരിധി:

  • വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചാൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മറുപടി നൽകേണ്ട കാലയളവ് : 30 ദിവസം
  • അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മറുപടി നൽകേണ്ട കാലയളവ് : 35 ദിവസം
  • വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം ഒരു വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്നതാണെങ്കിൽ മറുപടി നൽകേണ്ട കാലയളവ് : 48 മണിക്കൂറിനുള്ളിൽ
  • നിയമപ്രകാരം അല്ലാത്ത അപേക്ഷ നിരസിക്കാനുള്ള സമയപരിധി : 5 ദിവസം
  • മൂന്നാംകക്ഷിയുടെ വിവരം ഉൾപ്പെടുന്നു എങ്കിൽ : 40 ദിവസം
  • ആദ്യ അപ്പീൽ നൽകേണ്ട കാലയളവ് : മറുപടി ലഭിച്ച്, അല്ലെങ്കിൽ മറുപടി ലഭിക്കേണ്ട സമയപരിധി അവസാനിച്ച് 30 ദിവസത്തിനുള്ളിൽ. 
  • രണ്ടാം അപ്പീൽ സമർപ്പിക്കുന്നതിന് വേണ്ട സമയപരിധി : 90 ദിവസം
  • രണ്ടാം അപ്പീൽ സമർപ്പിക്കേണ്ടത് : സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ / കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ
  • പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടത്: പ്രസ്തുത ഓഫീസിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് തൊട്ടുമുകളിലുള്ള ഉദ്യോഗസ്ഥന്
  • സമയ പരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഓഫീസർ അടക്കേണ്ട പിഴ : പ്രതിദിനം 250 രൂപ
  • സമയ പരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഓഫീസർ അടയ്ക്കേണ്ട പരമാവധി പിഴ : 25000 രൂപ

Related Questions:

ലോക്‌സഭയിലെ ആദ്യ അംഗീകൃത പ്രതിപക്ഷ നേതാവ് ആര് ?
ഒരു ധനകാര്യ ബില്ല് ലോക്‌സഭ പാസ്സാക്കി രാജ്യസഭയിലേക്ക് അയച്ചാൽ പ്രസ്‌തുത ബില്ല് രാജ്യസഭ എത്ര ദിവസം കൊണ്ട് തിരിച്ചയക്കണം ?
2024 ജനുവരിയിൽ രാജ്യസഭയിലേക്ക് രാഷ്‌ട്രപതി നോമിനേറ്റ് ചെയ്ത സത്നം സിംഗ് സന്ധു ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തി ആണ് ?

താഴെ പറയുന്ന മൺസൂൺ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ പരിശോധിക്കുക

A. ബില്ലുകൾ പാസാക്കുകയും പ്രധാനപ്പെട്ട ദേശീയ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു.

B. സർക്കാർ നയങ്ങളെ സൂക്ഷ്മപരിശോധന നടത്തുകയും നിയമനിർമാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.

C. മൺസൂൺ സമ്മേളനം നവംബർ മുതൽ ഡിസംബർ വരെ നടക്കുന്നു.

മണി ബില്ലിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവന പരിഗണിക്കുക:

  1. ആർട്ടിക്കിൾ 110 മണി ബില്ലുമായി ബന്ധപ്പെട്ടിരിക്കുന്നു
  2. പാർലമെന്റിന്റെ ഏത് സഭയ്ക്കും മണി ബിൽ അവതരിപ്പിക്കാവുന്നതാണ്.
  3. ഒരു ബിൽ മണി ബില്ലാണോ അല്ലയോ എന്ന് സ്പീക്കർ തീരുമാനിക്കുന്നു.
  4. ശുപാർശകളോടെ 14 ദിവസത്തിനകം രാജ്യസഭ ബിൽ മടക്കി നൽകണം.