Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
  • അവകാശവാദം (അസ്സെർഷൻ): അമ്നിയോസെൻ്റ്സിസ് പോലുള്ള ഗർഭകാല ഡയഗ്നോസ്റ്റിക് ടെക്നിക്കുകൾക്ക്ജനനത്തിനു മുമ്പുള്ള ചില ജനിതക വൈകല്യങ്ങൾ കണ്ടെത്താനാകും.

  • റീസൺ (കാരണം): ഗർഭപിണ്ഡത്തിൻ്റെ ഡിഎൻഎ (foetal DNA) വിശകലനം ചെയ്യുന്നതിനായി അമ്മയുടെ രക്തത്തിന്റെ സാമ്പിൾ അമ്നിയോസെന്റ് സൈസിൽ വിശകലനം ചെയ്യുന്നു.

Aഅവകാശവാദവും കാരണവും ശരിയാണ്

Bഅവകാശവാദവും കാരണവും തെറ്റാണ്

Cഅവകാശവാദം ശരിയാണ്, കാരണം തെറ്റാണ്

Dഅവകാശവാദം തെറ്റാണ്, കാരണം ശരിയാണ്

Answer:

C. അവകാശവാദം ശരിയാണ്, കാരണം തെറ്റാണ്

Read Explanation:

  • അമ്നിയോസെൻ്റ്സിസ് എന്നത് ഗർഭാവസ്ഥയിൽ ഗർഭപാത്രത്തിലെ അമ്നിയോട്ടിക് ദ്രാവകം (amniotic fluid) ശേഖരിച്ച് അതിലുള്ള കോശങ്ങൾ പഠനവിധേയമാക്കുന്ന ഒരു പ്രക്രിയയാണ്. ഡൗൺ സിൻഡ്രോം, സ്പൈന ബിഫിഡ തുടങ്ങിയ ചില ജനിതക വൈകല്യങ്ങളും ക്രോമസോം അസാധാരണത്വങ്ങളും ഈ പരിശോധനയിലൂടെ കണ്ടെത്താൻ സാധിക്കും.

  • അമ്നിയോസെൻ്റ്സിസ് പരിശോധനയിൽ ഉപയോഗിക്കുന്നത് അമ്മയുടെ രക്തമല്ല, മറിച്ച് ഗർഭപിണ്ഡം വളരുന്ന അമ്നിയോട്ടിക് സഞ്ചിക്കുള്ളിലെ ദ്രാവകമാണ്. ഈ ദ്രാവകത്തിൽ ഗർഭപിണ്ഡത്തിന്റെ കോശങ്ങൾ അടങ്ങിയിരിക്കും. ഈ കോശങ്ങളിൽ നിന്നാണ് ഡിഎൻഎ വേർതിരിച്ചെടുത്ത് ജനിതക പരിശോധന നടത്തുന്നത്.

  • അതുകൊണ്ട്, അവകാശവാദം ശരിയാണെങ്കിലും കാരണം തെറ്റാണ്.


Related Questions:

ഏത് പരിശോധനയിലൂടെയാണ് ക്ഷയരോഗം സ്ഥിരീകരിക്കുന്നത്?
"ഒഫ്താൽമോളജി' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Which of the following is related with diagnostic cytology?
ടൈഫോയ്‌ഡ് രോഗനിർണ്ണയത്തിനായി ഉപയോഗിക്കുന്ന വൈഡൽ ടെസ്റ്റിന്റെ (Widal Test) പ്രധാന തത്വം എന്താണ് ?
എച്ച്ഐവി ബാധ കണ്ടെത്താൻ വേണ്ടി ചെയ്യുന്ന ടെസ്റ്റ്