Challenger App

No.1 PSC Learning App

1M+ Downloads
ദ്രവബുദ്ധി ഉച്ചസ്ഥായിയിൽ എത്തുന്നത് ഏത് കാലഘട്ടത്തിലാണ് ?

Aശൈശവാരംഭത്തിൽ

Bബാല്യാരംഭത്തിൽ

Cയൗവ്വനാരംഭത്തിൽ

Dഇവയൊന്നുമല്ല

Answer:

C. യൗവ്വനാരംഭത്തിൽ

Read Explanation:

റെയ്മണ്ട് കേറ്റലിന്റെ സിദ്ധാന്തം

  • ബുദ്ധിയുമായി ബന്ധപ്പെട്ട് ആദ്യമായി ഒരു വൈജ്ഞാനിക സിദ്ധാന്തം ആവിഷ്കരിച്ചത് - റെയ്മണ്ട് കാറ്റൽ (Raymond Cattell)
  • അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ബുദ്ധി ശക്തിക്ക് രണ്ട് തലങ്ങൾ ഉണ്ട്.
    1. ഖരബുദ്ധി (Crystallized Intelligence)
    2. ദ്രവബുദ്ധി (Fluid Intelligence)

ഖര ബുദ്ധി 

  • നേരത്തെ നേടിയ അറിവ്നൈപുണിഅനുഭവങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി പ്രശ്നം പരിഹരിക്കുന്നതിന് സഹായിക്കുന്ന ബുദ്ധി.
  • ആഴത്തിലുള്ളതും വിശാലവുമായ പൊതുവിജ്ഞാനംപദപരിചയംസംഖ്യാബോധം തുടങ്ങിയവ ഇവിടെ പ്രയോജനപ്പെടുത്തുന്നു.
  • ക്ലാസ് റൂം പരീക്ഷകൾ, വ്യത്യസ്തമായ സാമൂഹിക സാഹചര്യങ്ങളിൽ ഇടപെടൽ, എന്നിവ ഖരബുദ്ധിയിൽ ഉൾപ്പെടുന്നു. 
  • ദീര്‍ഘകാല ഓര്‍മ ഖര ബുദ്ധിയെ സഹായിക്കുന്നു.
  • വിദ്യാഭ്യാസ അനുഭവങ്ങളും ഇത് വികസിപ്പിക്കുന്ന ഈ  ബുദ്ധി ജീവിത്തിലുടനീളം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
ദ്രവ ബുദ്ധി 
  • നൈസ്സർഗികമായി (സഹജമായി) ലഭിക്കുന്ന കഴിവ്. 
  • മുന്നേ നേടിയ അറിവ് പ്രയോജനപ്പെടുത്താതെ തന്നെപുതിയ സന്ദര്‍ഭങ്ങളില്‍ യുക്തിപരമായി ചിന്തിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്ന ബുദ്ധി.
  • ഉൾക്കാഴ്ച, സമാനത കണ്ടെത്തുക, ആശയ രൂപീ കരണത്തിനുള്ള കഴിവ്, പുതിയ പ്രശ്നങ്ങള്‍ അപഗ്രഥിക്കുകപാറ്റേണുകളും ബന്ധങ്ങളും കണ്ടെത്തുകയുക്തിയുപയോഗിച്ച് പ്രശ്നപരിഹാരത്തിലേക്കു നീങ്ങുക എന്നിവയ്‌ക്കെല്ലാം ദ്രവ ബുദ്ധി സഹായിക്കുന്നു.
  • ഈ ബുദ്ധിക്ക് ജീവശാസ്ത്രപരമായ അടിത്തറയുണ്ട്.
  • ദ്രവബുദ്ധി ജന്മസിദ്ധമാണ് ഒരു വ്യക്തിയിൽ അന്തർലയിച്ചിരിക്കുന്നതും സാമാന്യമായതുമായ കഴിവാണ് ദ്രവബുദ്ധി. 
  • ഇത് യൗവനാരംഭത്തോടെ ഉച്ചസ്ഥായിയിലെത്തുന്നു. ഇരുപത് വയസിനു ശേഷം ദ്രവബുദ്ധിയുടെ വളർച്ചാ നിരക്ക് കുറയുന്നു. 
  • ശാസ്ത്ര ഗണിതശാസ്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ പ്രധാനമായും ഈ ബുദ്ധിഘടകമാണ് പ്രവര്‍ത്തിക്കുന്നത്.
    • ഉദാ: Maths Puzzles
  • സ്പിയർമാന്റെ G ഘടകവുമായി ദ്രവബുദ്ധിയെ ബന്ധപ്പെടുത്താം. 
  • ദ്രവബുദ്ധിയിൽ Inductive Reasoning ഉം Deductive Reasoning ഉം ഉൾക്കൊള്ളുന്നു.

Related Questions:

ഒരു വ്യക്തിക്ക് മാത്രം ഒരേ സമയം നൽകുന്ന ബുദ്ധിശോധകം ?
ട്രൈയാർക്കിക്ക് സിദ്ധാന്തം ആവിഷ്കരിച്ചത് ?
The g factor related to

The greatest single cause of failure in beginning teachers lies in the area of

  1. General culture
  2. General scholarship
  3. subject matter background
  4. inter personal relations
    അപ്പര്‍പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിനിയായ റാണിക്ക് പഠിക്കുമ്പോള്‍ ചര്‍ചകളും സംഘപ്രവര്‍ത്തനങ്ങളും നടത്തുന്നത് മെച്ചമാണെന്നു കാണുന്നു. അവള്‍ ഏതു ബുദ്ധിയില്‍ മേല്‍ക്കൈ കാണിക്കുന്നു ?