Challenger App

No.1 PSC Learning App

1M+ Downloads
ഒരേയെണ്ണം ന്യൂട്രോണുകൾ അടങ്ങിയ ആറ്റങ്ങൾ അറിയപ്പെടുന്നത് ?

Aഐസോബാറുകൾ

Bഐസോമെറിസം

Cഐസോടോപ്പുകൾ

Dഐസോടോണുകൾ

Answer:

D. ഐസോടോണുകൾ

Read Explanation:

ഐസോബാറുകൾ:

  • ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങളുമുണ്ട്. ഇവ ഐസോബാറുകൾ (Isobars) എന്നാണറിയപ്പെടുന്നത്.
  • 40Ca20, 40Ar18 എന്നിവ ഐസോബാറുകളാണ്.

ഐസോടോണുകൾ:

  • ഒരേയെണ്ണം ന്യൂട്രോണുകൾ അടങ്ങിയ ആറ്റങ്ങൾ ഐസോടോണുകൾ (Isotones) എന്നറിയപ്പെടുന്നു.
  • 15N7, 14C6 എന്നിവ ഐസോടോണുകളാണ്

ഐസോടോപ്പുകൾ:

       ഒരേ അറ്റോമിക നമ്പറും, വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മുലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളെ ഐസോടോപ്പുകൾ എന്നുപറയുന്നു.

 


Related Questions:

അഞ്ചാമത്തെ ഭ്രമണപഥത്തിൽ നിന്ന് രണ്ടാം ഭ്രമണപഥത്തിലേക്ക് സഞ്ചരിച്ച ഫോട്ടോണിന്റെ തരംഗദൈർഘ്യം കണക്കാക്കുക.?
കാഥോഡ് രശ്മികളുടെ സവിശേഷതകളെ കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?

ചുവടെ നല്കിയിരിക്കുന്നവയിൽ റഥർഫോർഡിന്റെ ഗോൾഡ് ഫോയിൽ പരീക്ഷണത്തിലെ നിരീക്ഷണങ്ങൾ ഏതെല്ലാം ?

  1. ഭൂരിഭാഗം ആൽഫാകണങ്ങളും സ്വർണ്ണത്തകിടിലൂടെ യാതൊരു വ്യതിയാനവും ഇല്ലാതെ കടന്നുപോയി.
  2. ചില ആൽഫാകണങ്ങൾ സ്വർണ്ണത്തകിടിൽ തട്ടിയപ്പോൾ, നേർരേഖയിൽ നിന്ന് ചെറിയ കോണളവിൽ വ്യതിചലിച്ച് സഞ്ചരിച്ചു.
  3. വളരെ കുറച്ച് ആൽഫാകണങ്ങൾ മാത്രം (ഏകദേശം 20000-ൽ 1) 180° കോണളവിൽ വ്യതിചലിച്ച് തിരിച്ചു വന്നു.
    കാഥോഡിൽ നിന്ന് പുറപ്പെടുന്ന രശ്മികളാണ് ----.
    ഗീസ്ലറുടെ ഡിസ്ചാർജ് ട്യൂബ് നവീകരിച്ച് പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?